ബംഗളുരൂ: വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ ഹിജാബിനെതിരെ പോസ്റ്റ് അപ്ലോഡ് ചെയ്തു എന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം ഒരാളെ ആക്രമിക്കുകയും കുത്തുകയും ചെയ്തു. ദാവന്‍ഗെരെ ജില്ലയിലെ മലേബെന്നൂരാണ് സംഭവം. മലേബെന്നൂര്‍ ടൗണിലെ ജിഗാലി സര്‍ക്കിളിന് സമീപം സ്റ്റോര്‍ നടത്തുന്ന ദിലീപ് മലഗിമാനെയെ 300ഓളം വരുന്ന സംഘം ആക്രമിച്ച് കടയില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാട്സ്ആപ്പില്‍ ദിലീപ് ഹിജാബ് നിരോധനത്തെ പിന്തുണച്ചിരുന്നു.
ദിലീപിനെ രക്ഷിക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരേയും സംഘം ആക്രമിച്ചു. മലേബെന്നൂര്‍ ഉള്‍പ്പെടെയുള്ള ഹരിഹര്‍ താലൂക്കില്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
ദാവന്‍ഗെരെ ജില്ലയിലെ നല്ലൂര് ഗ്രാമത്തില്‍ സമാനമായ സംഭവത്തില്‍ ഹിജാബ് വിവാദത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് മകനേയും 60 വയസ്സുള്ള അമ്മയെയും മറ്റൊരു സംഘം ആക്രമിച്ചു. 25 കാരനായ നവീനെയും 60 വയസ്സുള്ള അമ്മ സരോജമ്മയെയുമാണ് ഒരു സംഘം ആക്രമിച്ചത്. രോഷാകുലരായ സംഘം ആയുധങ്ങളുമായി നവീന്റെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അമ്മയെയും മകനെയും ഷിമോഗയിലെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: