അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം ഏകദിനത്തില്‍ 266 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് 37.1ഓവറില്‍ 169 റണ്‍സിന് പുറത്തായി ഇന്ത്യയക്ക് 96 റണ്‍സിന്റെ ജയം.
മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിക്കുകയായിരുന്നു..ശ്രേയസ് അയ്യര്‍ കളിയിലെ കേമനായി. പ്രസിദ്ധ് കൃഷ്ണയാണ് പരമ്പരയുടെ താരം.
തകര്‍ച്ചയൊടെയായിരുന്നു വെസ്റ്റ് ഇന്‍ഡിസിന്റെ തുടക്കം. സ്കോര്‍ബോര്‍ഡില്‍ 19 റണ്‍സ് മാത്രം ഉള്ളപ്പോള്‍ ആദ്യ വിക്കറ്റ് വീണു. ഷായ് ഹോപ്പിമെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അഞ്ചാം ഓവര്‍ എറിയാനെത്തിയ ദീപക് ചാഹര്‍ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി. ബ്രന്‍ഡണ്‍ കിംഗിനെ (14) ചാഹര്‍ സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ചു. ഷമാറ ബ്രൂക്ക്സിനെ ശ്രയസിന്റെ കൈകളിലേക്കും ഡാരന്‍ ബ്രാവോ (20)യെപിന്നാലെ ജേസണ്‍ ഹോള്‍ഡറേയും (6) പ്രസിദ്ധ കൃഷ്ണ് പുറത്താക്കി. ഫാബിയന്‍ അലനെ നേരിട്ട ആദ്യ പന്തില്‍ തന്നെ കുല്‍ദീപ് യാദവ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. നിക്കോളാസ് പുരാനേയും (34) കുല്‍ദീപ് പുറത്താക്കി.
87 റണ്‍സ് എടുത്തപ്പോഴേയക്ക് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് വന്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തിയ വെസ്റ്റ് ഇന്‍ഡിസിന് ആവേശം നല്കി 18 പന്തില്‍ 36 റണ്‍സുമായി ഓഡന്‍ സ്മിത്ത് തകര്‍പ്പന്‍ അടി കാഴ്ചവെച്ചു. അല്‍സാറി ജോസഫുമായി (29) ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 40 റണ്‍സ് എടുത്തു.പതിനെട്ട് പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്സറും പൊക്കിയ ഓഡിന് സ്്മിത്താണ് വിന്‍ഡീസിന്റെ ടോപ്പ് സ്കോറര്‍.. ക്യാപറ്റന് നിക്കോളസ് പൂരന് 34 റണ്‍സ് എടുത്തു
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 50 ഓവറില്‍ 265 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ആദ്യ 10 ഓവറുകള്‍ക്കുള്ളില്‍ 42 റണ്‍സിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13), വിരാട് കോലി (0), ശിഖര്‍ ധവാന് (10) എന്നിവരെ നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ – ഋഷഭ് പന്ത് കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. അര്‍ധ സെഞ്ചുറി നേടിയ ഇരുവരും ചേര്‍ന്ന് ചേര്‍ന്ന് 110 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് മുന്‍നിര താരങ്ങളെ ഇന്ത്യക്ക് നഷ്ടമായി.
ഹെയ്ഡന് വാല്‍ഷിന് വിക്കറ്റ് നല്‍കും മുമ്പ് ഋഷഭ് പന്ത് സിക്സും ആറ് ഫോറും നേടി 56 റണ്‍സെടുത്തു. സൂര്യുകുമാര്‍ യാദവിന് (6) ഒരിക്കല്‍കൂടി രക്ഷകനാവാന്‍ കഴിഞ്ഞില്ല. ഫാബിയന്‍ അലന് വിക്കറ്റ്. വൈകാതെ ശ്രേയസും മടങ്ങി. 111 പന്തില്‍ നിന്ന് ഒമ്പത് ഫോറടക്കം 80 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍ ശ്രേയസ് വാല്‍ഷിന്‍െ പന്തില്‍ ഡാരന്‍ ബ്രാവോയ്ക്ക് ക്യാച്ച് നല്കി.
വാലറ്റത്ത് 38 പന്തില്‍ നിന്ന് രണ്ടു സിക്സും നാല് ഫോറുമടക്കം 38 റണ്‍സെടുത്ത ദീപക് ചാഹറും 34 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നാണ് ഇന്ത്യയെ 250 കടത്തിയത്. ഇരുവരും 53 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 38 പന്തില്‍ ഇത്രയും തന്നെ റണ്‍സാണ് ചാഹര്‍ നേടിയത്. രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ചാഹറിന്റെ ഇന്നിംഗ്സ്. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നും അല്‍സാരി ജോസഫ്, ഹെയ്ഡന് വാല്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: