മുംബൈ: ഹിജാബ് ധരിയ്ക്കാന്‍ സമരം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. കൂട്ടിലടയ്ക്കപ്പെടാന് അനുവദിക്കാതെ സ്വതന്ത്രാരാകാന് ശ്രമിക്കൂ എന്നാണ് കങ്കണ റണാവത്ത് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ നല്കുന്ന ഉപദേശം.
എഴുത്തുകാരന് ആനന്ദ് രംഗനാഥന്റെ ഒരു പോസ്റ്റ് പങ്കുവെച്ചാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്. എഴുത്തുകാരന് ആനന്ദ് രംഗനാഥന് 1973ലെയും ഇപ്പോഴത്തേയും ഇറാനെ താരതമ്യം ചെയ്യുകയാണ് തന്റെ പോസ്റ്റില്‍. 1973ലെ ഇറാനില്‍ ശരീരമാകെ ബുര്‍ഖയാല്‍ മൂടിയ ഇറാന് സ്ത്രീകളെയാണ് ചിത്രത്തില്‍ കാണുന്നതെങ്കില്‍ ഇന്നത്തെ ഇറാനിലെ സ്ത്രീകള്‍ ലഘുവസ്ത്രങ്ങളില് കൂടുതല്‍ സ്വതന്ത്രരായി ഇരിയ്ക്കുന്ന ചിത്രവും കാണാം. 50 വര്‍ഷത്തില്‍ ഇറാനില്‍ സംഭവിച്ച മാറ്റമെന്നാണ് ആനന്ദ് രംഗനാഥന് തന്റെ പോസ്റ്റില്‍ പറയാന്‍ ശ്രമിക്കുന്നത്.
‘നിങ്ങള്‍ക്ക് ധീരത കാട്ടാനുള്ള ധൈര്യമുണ്ടെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ ധരിയ്ക്കാതെ നില്‍ക്കാനുള്ള കരുത്ത് കാണിക്കണം. കൂട്ടിലടയ്ക്കാനല്ല, അതെല്ലാം പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രരാവുകയാണ് വേണ്ടത്,’- കങ്കണ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: