Categories: Kerala

മദാമ്മയെ ബീഫ് കഴിപ്പിക്കാന്‍ ശ്രമിച്ച ശ്രീകണ്ഠന്‍ നായരോട് സംസ്‌കൃതം വായിക്കാന്‍ ആവശ്യപ്പെട്ട് അമേരിക്കന്‍ യുവതി

Published by

തിരുവനന്തപുരം: വായില്‍ തോന്നുന്നത് പറഞ്ഞ് വിവാദം സൃഷ്ടിക്കുന്ന  ഫ്‌ളവേഴ്‌സ് ചാനല്‍ (Flowers and 24 News)എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍നായര്‍(Sreekandan Nair) വീണ്ടും നാണംകെട്ടു. അദ്ദേഹം  നടത്തുന്ന  ‘ഒരു കോടി’ എന്ന പരിപാടിയില്‍ അപര്‍ണ്ണ മള്‍ബറി എന്ന അമേരിക്കന്‍ യുവതിയുടെ മറുപടിയാണ് വിവാദമായിരിക്കുന്നത്. അമൃതാനന്ദമയി ആശ്രമത്തില്‍ ജനിച്ചു വളര്‍ന്ന അപര്‍ണ്ണ മള്‍ബറി (Aparna Mulberry) എന്ന അമേരിക്കന്‍ യുവതിയോട്  ബീഫ് മേടിച്ചു തരാം എന്ന് നായര്‍ പറയുന്നു. ബിഫ് കഴിക്കില്ല എന്നു ഉത്തരം നല്‍കുന്ന അപര്‍ണ, കയ്യില്‍ പച്ചകുത്തിയിരിക്കുന്ന സംസ്‌കൃതം ശ്‌ളോകം വായിക്കാമോ എന്നു ചോദിക്കുന്നു. ഇളിഭ്യനായി ഇല്ലന്ന മറുപടി.  ഭഗവത് ഗീത ചെല്ലിയ അപര്‍ണയോട് തനിക്ക്  ഗീത വായിക്കാനും അറിയില്ലന്ന് ശ്രികണ്ഠന് പറയേണ്ടി വന്നു. ബീഫ് തിന്നാന്‍ ഉള്ള ആവേശത്തില്‍ ഗീത വായിക്കാനും  സംസ്‌കൃതം പഠിക്കാനും ഒന്നും സാഹചര്യം ഇല്ലാതെ വളരുന്ന ഹിന്ദുക്കളുടെ നേര്‍ പതിപ്പാണ് ശ്രീകണ്ഠന്‍ നായരിലൂടെ  കണ്ടത്. ബീഫ് തീറ്റിക്കാന്‍  കാണിക്കുന്ന ആവേശം മുന്നില്‍ ഒരു ഇതര മതസ്ഥന്‍ ആയിരുന്നെങ്കില്‍ പന്നി കഴിക്കു എന്ന ്‌ചോദിക്കുുമായിരുന്നോ  എന്ന ചോദ്യവും ഉയരുന്നുണ്ട.  

നായര്‍ : ബീഫ് കഴിക്കുമോ  

അപര്‍ണ്ണ : ഇല്ല  

നായര്‍ : അയ്യോ ഇച്ചിരി കഴിക്ക്, ഇന്ന് ഞാന്‍ മേടിച്ചു തരാം .  

അപര്‍ണ്ണ : വേണ്ട ഞാന്‍ വെജ് ആണ്, മീന്‍ ഇടയ്‌ക്ക് കഴിക്കും.  

നായര്‍ : അതെന്താ കൈയില്‍ പച്ച കുത്തിയിരിക്കുന്നത്.

അപര്‍ണ്ണ : സംസ്‌കൃത ശ്ലോകമാണ്, താങ്കള്‍ വായിക്കൂ…

നായര്‍ പരുങ്ങുന്നു. അയ്യോ എനിക്ക് സംസ്‌കൃതം വായിക്കാനറിയില്ല.  

നായര്‍ : ഗീത അറിയാമോ ?

അപര്‍ണ : ഗീത ചൊല്ലുന്നു  

നായര്‍ : ഇതൊന്നും എനിക്ക് അറിയില്ല .  

ഇതേ പരിപാടിയില്‍ നേരത്തെ  ഗുരുവായൂരപ്പനെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യം ശ്രീകണ്ഠന്‍ ചോദിച്ചിരുന്നു. വി മുരുകന്‍ കാട്ടാക്കട പങ്കെടുത്ത  എപ്പിസോഡിലായിരുന്നു വിവാദ ചോദ്യം.  

സംപ്രേഷണം ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച് അവതാരകനും ചാനലും. കവി മുരുകന്‍ കാട്ടാക്കട പങ്കെടുത്ത ഒരു കോടിയുടെ എപ്പിസോഡിലായിരുന്നു വിവാദ ചോദ്യം.   കവി ഭാവനയില്‍ ഭീമന്റെ ഒപ്പം ബീഡി വലിച്ചതാര്? എന്ന വിവാദ ചോദ്യം. ഓപ്ഷന്‍സ് നല്‍കിയത് ഇങ്ങനെയും..1) ദുര്യോധനന്‍  2) സീത  3) അര്‍ജുനന്‍  4) ഗുരുവായൂരപ്പന്‍  5) യുധിഷ്ഠിരന്‍.

ഇതിനെതിരേ വിശ്വാസി സമൂഹത്തില്‍ നിന്നു വ്യാപക പ്രതിഷേധം ഉയര്‍ന്നു. ബോയിങ് ബോയിങ് എന്ന സിനിമയിലെ ഒരു ഹാസ്യരംഗത്തിലെ ഡയലോഗ് വിശ്വാസി സമൂഹത്തെ അവഹേളിക്കാന്‍ മന:പൂര്‍വം അവതരിപ്പിച്ചതാണെന്ന് ആരോപണവും ഉയര്‍ന്നു. ഇതോടെ  ഖേദപ്രകടനവുമായി ശ്രീകണ്ഠന്‍ നായര്‍ രംഗത്തെത്തി. അത്തരമൊരു ചോദ്യം വന്നത് വിശ്വാസി സമൂഹത്തെ വൃണപ്പെടുത്തിയതായി മനസിലാക്കുന്നു എന്നും എന്നാല്‍, മന: പൂര്‍വം അത്തരമൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. ചോദ്യം വേദനജനകമായി എന്നു മനസിലാക്കുന്നെന്നും താനും ചാനലും ഖേദം പ്രകടിപ്പിക്കുന്നെന്നും ശ്രീകണ്ഠന്‍ നായര്‍ വിശദീകരിച്ചു.

തന്റെ പരിപാടിക്ക് ശ്രദ്ധകിട്ടാനുള്ള ശ്രീകണ്ഠന്റെ തന്ത്രമാണോ ഇത്തരം വിവാദ ചോദ്യങ്ങള്‍ എന്ന സംശയമുണ്ട്

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക