പാലക്കാട്: വിവാദങ്ങളോട് പ്രതികരിച്ച് മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ നിന്ന് സൈനികര്‍ രക്ഷപ്പെടുത്തിയ ബാബുലും സഹോദരന് ഷാജിയും. ബാബു മലയിടുക്കില്‍ അകപ്പെട്ട സമയം മുതല്‍ ബാബുവിനെതിരെ വിമര്‍ശനവുമായി ചിലര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ബാബു മലയില്‍ പോകാനുണ്ടായ കാരണം അന്വേഷിക്കണമെന്നും ബാബു കഞ്ചാവിന് അടിമയാണെന്നും തീവ്രവാദിയാണെന്നുമെല്ലാം ചിലര്‍ വലിയ രീതിയില്‍ പ്രചരണം നടത്തിയിരുന്നു. ഇതിനെല്ലാം മറുപടിയായിട്ടാണ് ബാബുവും സഹോദരന് ഷാജിയും തങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലവും മുഴുവന്‍ പേരും വെളിപ്പെടുത്തി രംഗത്തെത്തിയത്.
ഞങ്ങള്‍ ആര്‍എസ്എസുകാരാണ്. ശാഖയില്‍ പോകാറുണ്ട്. ആര്‍എസ്എസിന്റെ പ്രാഥമിക സംഘ ശിക്ഷ വര്‍ഗില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടുണ്ടെന്നും ബാബുവും സഹോദരനും വെളിപ്പെടുത്തി. അച്ഛന് ഹിന്ദുവാണെന്നും ബാബു വിശ്വനാഥന്, ഷാജി വിശ്വനാഥന് എന്നതാണ് തങ്ങളുടെ മുഴുവന്‍ പേരെന്നും സഹോദരങ്ങള്‍ പറഞ്ഞു.തീവ്രവാദികള്‍ അല്ലെന്നും കടുത്ത ദേശസ്നേഹികള്‍ തന്നെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മലയില്‍ കയറിയതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് സമൂഹമാദ്ധ്യമങ്ങളില്‍ ചിലരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയത് വേദനാജനകമെന്നും ബാബുവും ഷാജിയും വ്യക്തമാക്കി. മൂന്നു ദിവസത്തിനു ശേഷം പാറയിടുക്കില്‍ നിന്ന് സൈനികര്‍ രക്ഷപെടുത്തയ ബാബു നിലവില്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: