ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലയിരുത്തിയത് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഗുണ്ടാരാജിനെക്കുറിച്ചാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഉത്തര്‍പ്രദേശില്‍ നിലനിന്നിരുന്ന ഗുണ്ടാരാജ് അവസാനിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. ഇതാണ് യോഗി ചൂണ്ടിക്കാട്ടിയതെന്നും കേന്ദ്രമന്ത്രി വി. മുരളീധരന് പറഞ്ഞു.
കാല് വെട്ടിയെടുത്ത് പട്ടാപ്പകല്‍ അക്രമികള്‍ സ്കൂട്ടറില്‍ റോന്തുചുറ്റുന്ന കാഴ്ച നമ്മള് കണ്ടതാണ്. കഴിഞ്ഞ കാലങ്ങളില്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ല. കേരളം കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് അധ:പതിച്ചു എന്നതിന് ഉത്തമ ഉദാഹരണമാണിതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. യോഗി നടത്തിയത് സിപിഎമ്മിനും സിപിഎം സര്‍ക്കാരിനും എതിരായ വിമര്‍ശനം ആണ്. യുപിയില്‍ യോഗി ആദിത്യനാഥ് ഇല്ലാതാക്കിയ ഗുണ്ടാരാജ് കേരളത്തില്‍ വന്നിരിക്കുന്നുവെന്നും മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണത്തില്‍ മുരളീധരന് പറഞ്ഞു.
കേരളത്തെ പഴിക്കുന്നു എന്നുപറയുന്നത് വീഴ്ചകളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ്. ജമ്മുകശ്മീരിനെ പ്രതിപാദിക്കാന്‍ കാരണം അവിടെ നിലനിന്നിരുന്ന തീവ്രവാദമാണ്. ബംഗാളിലെ ഭരണത്തില്‍ കേന്ദ്രമന്ത്രിക്ക് പോലും രക്ഷയില്ലെന്ന് നേരിട്ട് അനുഭവിച്ചതാണെന്നും അദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിലെ ക്രമസമാധാനം മെച്ചപ്പെട്ടുവെങ്കില്‍ വിഡി സതീശനും കോണ്‍ഗ്രസും അത് തുറന്നു പറയണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: