ന്യൂദല്‍ഹി: ആകാശവാണി തിരുവനന്തപുരം സ്റ്റേഷന്റെ ഭാഗമായിരുന്ന അനന്തപുരി എഫ്എം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി എല്‍ മുരുകനെ കണ്ട് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. അനന്തപുരി എഫ് എം ചാനലിന് കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ നിരവധി സ്ഥിരം ശ്രോതാക്കളാണുള്ളത്. പഴയ ജനപ്രീയ പരിപാടികള്‍ അടക്കം തിരികെ കൊണ്ടുവരണമെന്നും മുരളീധരന് എല്‍. മുരുകനോട് ആവശ്യപ്പെട്ടു.
അനന്തപുരി എഫ്എം പുനര്‍നാമകരണം ചെയ്ത് വിവിധ് ഭാരതി മലയാളം എന്നാക്കിയിരുന്നു. നവീകരണത്തിന്റെ ഭാഗമായി പല ജനപ്രീയ പരിപാടികളും ഒഴിവാക്കപ്പെട്ടിരുന്നു. തിരുവനന്തപുരത്തും കൊല്ലം പത്തനംതിട്ട ജില്ലകളിലെ ചില പ്രദേശങ്ങളിലും ലഭിച്ചിരുന്ന എഫ്എമ്മിന് ലക്ഷക്കണക്കിന് ശ്രോതാക്കളാണ് ഉണ്ടായിരുന്നത്.
കേരളത്തിന്റെ തലസ്ഥാന നഗരത്തിന് അനന്തപുരി എഫ് എം ചാനലിനോട് ഉള്ള വൈകാരിക ബന്ധം മനസ്സിലാക്കുന്നതായി മന്ത്രി എല്‍. മുരുകന് വ്യക്തമാക്കി. വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി മുരുകന് ഉറപ്പു നല്‍കിയതായി മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: