ന്യൂദല്‍ഹി : പ്രവാചകന്റെ കാലത്തുണ്ടായരുന്ന സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കര്‍ണ്ണാടക ഹിജാബ് വിഷയത്തില്‍ ദല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദൈവം അനുഗ്രഹിച്ചു നല്കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നു. ഇസ്ലാമിന്റെ ചരിത്രത്തില്‍ എല്ലായിപ്പോഴും അവര്‍ ഹിജാബ് ധരിക്കുന്നതിന് എതിരായിരുന്നു. ഒന്നാം തലമുറയിലെ സ്ത്രീകള്‍ തന്നെ ഇത്തരത്തിലുള്ള വസ്ത്ര സമ്പ്രദായത്തിനെതിരെ രംഗത്തുവന്നിട്ടു ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ സ്കൂളുകളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഇപ്പോള്‍ വിവാദമായത്. ഹിജാബ് യൂണിഫോമിന്റെ ഭാഗം അല്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതോടെ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ മുസ്ലിം വിദ്യാര്‍ത്ഥിനികളും സംഘടനകളും കോടതിയെ സമീപിച്ചു. നിലവില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ സ്കൂളുകളില്‍ ഹിജാബ് നിരോധനം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്നും കോടതി നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: