കൊല്ലം: മാലിന്യത്തില്‍ നിന്നും രക്ഷ നേടുന്നതിന് കൊല്ലം തോട്ടിന്റെ തീരത്ത് സംരക്ഷണവേലി നിര്‍മാണം തുടങ്ങി. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനെ നേതൃത്വത്തിലാണ് നിര്‍മ്മാണം.
7. 8 കിലോമീറ്റര്‍ നീളം വരുന്ന കൊല്ലം തോട്ടില്‍ ആറ് റീച്ചായിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണ വേലി നിര്‍മ്മാണത്തിനും കരാര്‍. ഇതില്‍ നാലാം റീച്ചായ കൊച്ചിലാംമൂട് പാലം മുതല്‍ പള്ളിത്തോട്ടം വരുന്ന ഭാഗത്തെ സംരക്ഷണവേലി നിര്‍മാണമാണ് ആരംഭിച്ചത്. ഒന്നും, നാല്, അഞ്ച്, ആറ് നാല് റീച്ചുകളിലാണ് ആദ്യഘട്ടത്തില്‍ സംരക്ഷ വേലി നിര്‍മ്മാണം. 6.62 കോടി രൂപയാണ് നിര്‍മാണ കരാര്‍. 3.5 മീറ്റര്‍ ഉയരത്തില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ തോട്ടിലേക്ക് വീഴാത്ത വിധത്തില്‍ ഉള്ളിലേക്ക് വളച്ചാണ് വേലി നിര്‍മാണം.
ഇരവിപുരം പാലം മുതല്‍ കൊച്ചുപിലാംമൂട് പാലം വരെ വരുന്ന രണ്ട് മൂന്ന് റീച്ചിന്റെ ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തില്‍ നടക്കും.ഈ ഭാഗത്ത് തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുകാര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഇവരെ മാറ്റി പുതിയ കരാര്‍ നല്‍കും. ഇവിടെ തീരത്ത് 30 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരെ ഒഴിപ്പിച്ചതിന് ശേഷമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: