പച്ചക്കറി-പലചരക്കു വിലവര്‍ധന ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കി. ലാഭം മാത്രം ലക്ഷ്യമാക്കി നടത്തേണ്ട ഒരു പദ്ധതിയല്ലിത്. അതിനാല്‍ നഷ്ടം വരാതിരിക്കാന്‍ മറ്റു മാര്‍ഗം സ്വീരിക്കുകയാണ്. ഊണിനൊപ്പം സ്പെഷ്യല്‍ ഇനങ്ങള്‍ ഒരുക്കുന്നതിനാല്‍ ഇപ്പോള്‍ പിടിച്ചുനില്‍ക്കാം.
ഊണിനെത്തുന്നവര്ക്ക് നല്ല ഭക്ഷണം കൊടുക്കുന്നതിനാണ് പ്രധാന പരിഗണന. കൂടുതല്‍ വയ്ക്കുമ്പോള്‍ സിവില്‍ സപ്ലൈസ് വകുപ്പ് മുഖാന്തരം ലഭിക്കുന്ന അരി ഉപയോഗിക്കാന്‍ കഴിയാത്തത് ബുദ്ധിമുട്ടാണ്. പൊതുവിപണിയില്‍ 30ഉം 35ഉം വിലയുള്ള അരി വാങ്ങിയാണ് ഊണ് തയ്യാറാക്കുന്നത്. പച്ചക്കറി വിലക്കുറവില്‍ ലഭ്യമായാല്‍ ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ് കൂറേക്കൂടി മെച്ചപ്പെടുത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: