കര്‍ണ്ണാടകയിലെ സ്‌കൂളുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് എത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചിരിക്കുകയാണ്. ഹിജാബ് വിഷയത്തില്‍ ഒരു യുദ്ധം ചെയ്യേണ്ടതുണ്ടോ? മുസ്ലിം മത വിശ്വാസ പ്രകാരം ഹിജാബ് ധരിക്കണമെന്ന് അനുശാസിക്കുന്നുണ്ടോ? മുസ്ലിങ്ങളുടെ മതഗ്രന്ധമായ ഖുറാനില്‍ വസ്ത്ര ധാരണം സംബന്ധിച്ച് വ്യവസ്ഥ ചെയ്യുന്നുണ്ടോ. ഇസ്ലാമിക പണ്ഡിത, ജനറല്‍ വിസ്ഡം ഫൗണ്ടേഷന്റെ ഡയറക്ടര്‍ സീനത്ത് ഷൗക്കത്ത് അലി ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ ഹിജാബ് ധാരണത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നു
ഹിജാബ് ധരിക്കുന്നതിലും വസ്ത്രധാരണ രീതി സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതില്‍ മുസ്ലിം മത പണ്ഡിതരുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇന്ന് ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സംസ്‌കാരം സംരക്ഷിക്കുന്നത് മുതല്‍ രാഷ്‌ട്രീയ പ്രസ്താവനകളിലേക്കും, മതത്തിന്റേയും ദേശീയ സ്വത്വത്തിന്റേയും പങ്ക് മുതല്‍ ലിംഗ സമത്വം വരെ എത്തി നില്‍ക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് നിരവധി പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് നിരത്തിലിറങ്ങി പ്രതിഷേധിക്കുകയും, നിരവധി ആണ്‍കുട്ടികള്‍ കാവി ഷാളുകള്‍ ധരിച്ച് ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്നതിലേക്ക് നീങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.
ഏകീകൃതയുടെ പേരില്‍ ന്യൂനപക്ഷ സമുദായ അടിച്ചമര്‍ത്തലിലേക്ക് ഇന്ത്യ തുടര്‍ച്ചയായി വഴുതിവീഴുന്നതാണോ ഇതിലൂടെ നമ്മള്‍ കാണുന്നത്? അതോ പുരോഹിതന്മാരുടെ ആജ്ഞകള്‍ക്ക് ബന്ദികളായി, പുരുഷാധിപത്യത്തെ സുഗമമാക്കാന്‍ ഇവര്‍ക്കുവേണ്ടി സ്ത്രീകള്‍ ഹിജാബ് വിഷയത്തില്‍ യുദ്ധത്തിനിറങ്ങിയതാണോ, സമുദായത്തിലെ സ്ത്രീകള്‍ക്കുമേലുള്ള ഈ പുരുഷാധിപത്യവും ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ക്കുമായി സ്ത്രീകള്‍ പ്രതിഷേധിക്കേണ്ടതുണ്ടോ? പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ അവരുടെ വളര്‍ച്ചയുടെ അവിഭാജ്യ ഘടകമായ വിദ്യാഭ്യാസം കൈവരിക്കുന്ന വേളയില്‍.
അപകടത്തിലാകുമ്പോള്‍ പ്രത്യേകിച്ചും.
ജനാധിപത്യത്തില്‍ ഭരണഘടനയുടെ ഭാഗമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വസ്ത്ര ധാരണം കൊണ്ടുവരാന്‍ സാധിക്കുമോ, അതും ജാഗ്രതയ്‌ക്കും സദാചാര പോലീസിന്റേയും നടപടികളുടെ അടിസ്ഥാനത്തില്‍. സിഖുകാരുടെ തലപ്പാവ്, ഹിന്ദുക്കളുടെ തിലകം, അല്ലെങ്കില്‍ ക്രിസ്ത്യന്‍ സമുദായത്തിന്റെ ഭാഗമായ കുരിശ് എന്നിവ ധരിക്കുന്നതിനൊന്നും യാതൊരു വിധത്തിലുള്ള വിലക്കുകളൊന്നുമില്ല. രാജ്യത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ ഓഫീസുകളിലോ പുരുഷ കേന്ദ്രീകൃത സാംസ്‌കാരിക/മത വസ്ത്രധാരണത്തിന് നിരോധനങ്ങള്‍ ഏതുമില്ല, ഇവയൊന്നും ധരിക്കുന്നതില്‍ ഒരു ബുദ്ധുമുട്ടുകളൊന്നും ഇല്ലാത്തതാണ്. എന്നാല്‍ എതുകൊണ്ടാണ് സ്ത്രീകള്‍ മാത്രം ഇത്തരത്തിലുള്ള വസ്ത്രധാരണങ്ങള്‍ എന്തിന് സഹിക്കണം.
ശിരോവസ്ത്രം കണ്ടുപിടിച്ചത് ഇസ്ലാമാണോ?
ഇസ്ലാം മതത്തിന്റെ വിര്‍ഭാവത്തോടെയല്ല ശിരോവസ്ത്രം ധരിക്കുന്നത് ഉടലെടുത്തത്. പുരാതന മെസൊപ്പൊട്ടേമിയയിലെയും ബൈസന്റൈന്‍, ഗ്രീക്ക്, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളിലെയും പ്രമാണികളായ സ്ത്രീകള്‍ ബഹുമാനത്തിന്റെയും ഉയര്‍ന്ന പദവിയുടെയും അടയാളമായി ശിരോവസ്ത്രം ധരിച്ചിരുന്നു. പുരാതന മെസൊപ്പൊട്ടേമിയയിലും, അസീറിയയിലും ഏതൊക്കെ സ്ത്രീകള്‍ മുഖപടം ധരിക്കണം ഏതൊക്കെ സ്ത്രീകള്‍ പാടില്ല എന്ന് വിശദീകരിക്കുന്ന നിയമങ്ങള്‍ വരെയുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് വളരെ മുമ്പുതന്നെ, ഹെല്ലനിസ്റ്റിക് ബൈസന്റൈന്‍ പ്രദേശത്തും പേര്‍ഷ്യയിലെ സസാനിയക്കാര്‍ക്കിടയിലും മുഖപടവും ഏകാന്തതയും നിലനിന്നിരുന്നു.
ബുര്‍ഖ, അബായ, നിഖാബ് എന്നീ വാക്കുകള്‍ ഖുറാനില്‍ പരിചിതമല്ല. ഇത് കൂടാതെ ഖുറാനില്‍ ഹിജാബ് എന്ന വാക്കിന് ‘വസ്ത്രം’ എന്ന അര്‍ത്ഥം വരുന്ന വിധത്തിലും നല്‍കിയിട്ടില്ല. ഹിജാബ് എന്ന വാക്ക് ഖുറാനില്‍ ഏഴ് തവണ പ്രതിപാദിക്കുന്നുണ്ട്. ഇത് തടസ്സം, വിഭജനം, സ്‌ക്രീന്‍, കര്‍ട്ടന്‍ എന്നിങ്ങനെ അര്‍ത്ഥം നല്‍കിക്കൊണ്ടാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഖുറാനില്‍ ഹിജാബ് എന്നതിന് നിരവധി രൂപകല്‍പ്പകളുണ്ടെങ്കിലും അതൊന്നും തന്നെ സ്ത്രീകളുടെ വസ്ത്രത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്നതല്ല. അതിനെയാണ് സ്ത്രീകളുടെ ശിരോവസ്ത്രമെന്ന വിധത്തില്‍ പ്രതിപാദിച്ച് അവരിലേക്ക് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.
ഖുറാനില്‍ സ്ത്രീകള്‍ക്കായുള്ള ‘വിനയം’ കല്‍പ്പിച്ചിരിക്കുന്നത് എങ്ങനെ?
ഖുറാനില്‍ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും വസ്ത്രധാരണം സംബന്ധിച്ച് വിനയവും മാന്യതയും വാദിക്കുന്നുണ്ട്. പരുഷരില്‍ വിശ്വസിക്കണം. ദൃഷ്ടി താഴ്‌ത്തി വിനയം കാത്തുസൂക്ഷിക്കണമെന്നും അത് വിശ്വാസികള്‍ക്ക് കൂടുതല്‍ വിശുദ്ധി ഉണ്ടാക്കുമെന്ന് ഖുറാനില്‍ പറയുന്നുണ്ട്. മാന്യത വസ്ത്രധാരണത്തിന്റെ മാനദണ്ഡമായപ്പോള്‍ ഇതിനിടെ മതം നിര്‍ബന്ധമാക്കിയ ഒരു നിശ്ചിത വസ്ത്രധാരണരീതിയും ഉണ്ടായിരുന്നില്ലെന്ന അല്‍ ഫഖ്ര്! അല്‍ റാസി പറയുന്നു. എന്നാല്‍ വസ്ത്രധാരണത്തിലൂടെ മൂടിവെക്കേണ്ടത് സംബന്ധിച്ച് അവരവരുടെ നിലവിലുള്ള ആചാരത്തിന് അനുസരിച്ച് വിട്ട് നല്‍കുന്നുവെന്നു. അത് ആചാര്തതിനും പ്രകൃതിക്കുമായി വിട്ട് നല്‍കുന്നുവെന്നാണ് മത പണ്ഡിതനായ അല്‍ സമക്ഷരിയുടെ വാദം. വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട് വസത്രങ്ങള്‍ വ്യക്തിഗത ബാധ്യത അല്ലെങ്കില്‍ കൂട്ടായ ബാധ്യതയല്ലെന്ന് ക്ലാസിക്കല്‍, ആധുനിക പണ്ഡിതന്മാര്‍ പറയുന്നുണ്ട്.
രൂപത്തിലും വസ്ത്രധാരണത്തിലും മാന്യതയും മാന്യതയും പുലര്‍ത്തണമെന്ന് മുഹമ്മദ് നബി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ശുപാര്‍ശകള്‍ ചൂണ്ടിക്കാട്ടി സ്ത്രീകള്‍ക്കായി പ്രത്യേക വേഷം തന്നെ അനുശാസിക്കുന്നു. ഇത് അദ്ദേഹത്തിന്റെ നവീകരണ മനോഭാവത്തിന് പൂര്‍ണ്ണമായും എതിരാണ്.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
ദൗര്‍ഭാഗ്യവശാല്‍ ഹിജാബ്, ലിംഗഭേദം എന്നിവ സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതില്‍ മുസ്ലിം മത പണ്ഡിതരുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട്. വസ്ത്ര ധാരണം സംബന്ധിച്ച് ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ നിയമപരവും സാംസ്‌കാരികവും വ്യത്യസ്തമായ നിലപാടുകളാണ് ഉള്ളത്. കൊസോവോ (2009 മുതല്‍), അസര്‍ബൈജാന്‍ (2010 മുതല്‍), ടുണീഷ്യ (1981 മുതല്‍, 2011ല്‍ ഭാഗികമായി ഉയര്‍ത്തി), തുര്‍ക്കി (ക്രമേണ) എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ വിദ്യാലയങ്ങള്‍ സര്‍വകലാശാലകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവകളില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2010 മുതല്‍ സിറിയയും 2015 മുതല്‍ ഈജിപ്തും സര്‍വകലാശാലകളില്‍ മുഖംമൂടി ധരിച്ചെത്തുന്നതിന് നിരോധനം കൊണ്ടുവന്നിട്ടുണ്ട്.
അതേസമയം ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യന്‍ പ്രവിശ്യയായ ആക്കെ എന്നിവിടങ്ങളില്‍ ഹിജാബ്/ബുര്‍ഖ നിര്‍ബന്ധമായും ധരിക്കണം. ഇന്തോനേഷ്യ, മലേഷ്യ, മൊറോക്കോ, ബ്രൂണി, മാലിദ്വീപ്, സൊമാലിയ എന്നിവിടങ്ങളില്‍ ഹിജാബ് നിര്‍ബന്ധമല്ല. പകരം സ്ത്രീകള്‍ ജിബാബ് എന്ന് വിളിക്കുന്ന അവരുടെ ആചാരപരമായ വസ്ത്രമാണ് ഉപയോഗിക്കുന്നത്.
പല രാജ്യങ്ങളും ഹിജാബിന് സാംസ്‌കാരിക പദവി നല്‍കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സൈന്യം, മറ്റ് ചില പൊതുയോഗങ്ങള്‍ തുടങ്ങിയ പൊതു സൗകര്യങ്ങളില്‍ ഹിജാബ് ധരിക്കുന്നത് ചിലര്‍ നിരോധിച്ചിട്ടുമുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.
രാജ്യത്തെ കോടതികളില്‍ ഹിജാബ് വിഷം ഇതിന് മുമ്പും എത്തിയിരുന്നെങ്കിലും വ്യത്യസ്തങ്ങളായ വിധി പ്രസ്താവനകളാണ് പല കോടതികളും നടത്തിയിട്ടുള്ളത്. കര്‍ണ്ണാടകയിലെ സംഭവം പുറത്തുവന്നതോടെയാണ് വിഷയം വീണ്ടും കോടതികളിലേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ മര്യാദകള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ടുതന്നെ വിഷയത്തില്‍ കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധി എന്തായിരിക്കുമെന്ന് കാത്തിരിക്കുകയാണ് ഞങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക