ഓച്ചിറ: പണി പൂര്‍ത്തീകരിച്ചിട്ടും അഴീക്കല്‍-വലിയഴീക്കല്‍ പാലം തുറക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കഴിഞ്ഞ ദിവസം ആലപ്പാട് ബിജെപി പഞ്ചായത്ത് കമ്മിറ്റി പാലത്തിന്റെ പ്രതീകാത്മക ഉദ്ഘാടനവും നടത്തിയിരുന്നു. പാലം സന്ദര്‍ശിക്കാനെത്തിയ മന്ത്രി മുഹമ്മദ് റിയാസ് ജനുവരിയില്‍ തുറക്കുമെന്നാണ് പറഞ്ഞത്.
പാലം ഗതാഗതയോഗ്യമായാല്‍ വലിയ ടൂറിസം സാധ്യതകളുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പാലം. തെക്കന്‍കേരളത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പാലത്തില്‍ ബോ സ്ട്രിങ്ങ് ആര്‍ച്ചാണ് പാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കടലിന് അഭിമുഖമായുള്ള പാലത്തിന് ന്യൂയോര്‍ക്ക് സാന്‍ഫ്രാന്‍സിസ്കോ റോള്‍ഡന്‍ ഗേറ്റ് പാലത്തിന്റെ മാതൃകയിലാണ് പെയിന്റിങ്ങ് നടത്തിയിട്ടുള്ളത്.
146 കോടി രൂപ ചിലവാക്കി 29 സ്പാനുകളുള്ള പാലത്തിന് 976 മീറ്റര്‍ നീളവും ത്രീ ബോസ്ട്രിങ്ങ് ആര്‍ച്ചും പാലത്തിന്റെ അതിശയ കാഴ്ച്ചകളാണ്. 19 മീറ്റര്‍ വീതിയില്‍ ഉദയാസ്തമയം വീക്ഷിക്കത്തക്ക തരത്തില്‍ മുകള്‍ ഭാഗം ക്രമീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: