ന്യൂദല്‍ഹി: ഹിജാബ് വിവാദം മുതലെടുക്കാന്‍ എത്തിയ പാക്കിസ്ഥാന് മന്ത്രിമാര്‍ക്ക് മറുപടിയുമായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞിരുന്നു. മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണ്. ഈ മൗലികാവകാശം നിഷേധിക്കുന്നതും ഹിജാബ് ധരിച്ചതിന്റെ പേരില്‍ അവരെ ഭയപ്പെടുത്തുന്നതും തികച്ചും അടിച്ചമര്‍ത്തലാണ്. മുസ്ലിംകളെ ഗെട്ടോവല്ക്കരിക്കുന്നതിനുള്ള ഇന്ത്യന്‍ ഭരണകൂട പദ്ധതിയുടെ ഭാഗമാണിതെന്ന് ലോകം തിരിച്ചറിയണം,’ ഖുറേഷി ട്വീറ്റ് ചെയ്തു.
ഇതിനു മറുപടിയുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി രംഗത്തെത്തിയിരുന്നു. കുറ്റകൃത്യങ്ങളുടെയും ക്രൂരതയുടെയും നാടായ പാകിസ്ഥാന് ഇന്ത്യയോട് സഹിഷ്ണുതയെയും മതേതരത്വത്തെയും കുറിച്ച് പ്രസംഗിക്കുകയാണെന്നും നഖ്വി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സാമൂഹിക-വിദ്യാഭ്യാസ-മതപരമായ അവകാശങ്ങള്‍ പാക്കിസ്ഥാനില്‍ നാണംകെട്ട രീതിയില്‍ ചവിട്ടിമെതിക്കപ്പെടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം, നഖ്വി ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇതിനു പിന്നാലെയാണ് ഒവൈസിയും രംഗത്തെത്തിയത്. പാകിസ്താന് നരകത്തില്‍ പോകട്ടെ. അതുമായി നമ്മള് എന്താണ് ചെയ്യേണ്ടത്. ഞങ്ങള്‍ ഒരിക്കലും ജിന്നയുടെ പേര് പറയാറില്ല. മലാല ആക്രമിക്കപ്പെട്ടത് പാകിസ്ഥാനില്‍ മാത്രമാണെന്ന് എനിക്ക് പാകിസ്ഥാനോട് പറയാന്‍ ആഗ്രഹമുണ്ട്. അവള് മറ്റൊരു രാജ്യത്ത് പഠിക്കാന്‍ നിര്‍ബന്ധിതയായി. ഞങ്ങളുടെ പെണ്മക്കള് ഇവിടെ താമസിച്ച് ഇവിടെ മാത്രമേ പഠിക്കൂ,” ഒവൈസി പറഞ്ഞു. എനിക്ക് പാകിസ്ഥാനോട് പറയാന്‍ ആഗ്രഹമുണ്ട്, ഇന്ത്യയുടെ പ്രശ്നത്തിലേക്ക് കടക്കാന്‍ ശ്രമിക്കരുത്. ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കരുത്. ബലൂചിസ്ഥാന്‍ പ്രതിഷേധത്തെക്കുറിച്ച് നിങ്ങള്‍ ഇതിനകം തന്നെ സമ്മര്‍ദ്ദത്തിലാണ്. നിങ്ങള്‍ അത് മാത്രം തീര്‍ക്കുക. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്, ഞങ്ങള്‍ അത് സ്വന്തമായി പരിഹരിക്കുമെന്നും ഒവൈസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: