കറാച്ചി: പാക്കിസ്ഥാനില്‍ ആരോഗ്യ വിദഗ്ധരും ഗവേഷകരും നടത്തിയ പഠനങ്ങളില്‍ കുട്ടികളില്‍ വലിയ തോതില്‍ ജനിതക തകരാറുകള്‍ കണ്ടെത്തി. ഇസ്ലാമിക ശരിയ നിയമപ്രകാരം ബന്ധുക്കളെ (കസിന്) തന്നെ വിവാഹം കഴിക്കുകയും അതില്‍ ഉണ്ടാകുന്ന കുട്ടികളിലുമാണ് ഇന്‍ബ്രീഡിംഗ് ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുന്നത്. പഠന പ്രകാരം പാകിസ്ഥാനില്‍ കണ്ടെത്തിയ 130 വ്യത്യസ്ത ജനിതക വൈകല്യങ്ങളില്‍ 1,000-ലധികം മ്യൂട്ടേഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനില്‍ രക്തബന്ധമുള്ള വിവാഹങ്ങളുടെ ഉയര്‍ന്ന നിരക്കാണ് ഇതിനു കാരണമായി പഠനങ്ങള്‍ കാണിക്കുന്നത്. 2013-ല്‍ ലീഡ്സ് സര്‍വ്വകലാശാല, ബ്രാഡ്ഫോര്‍ഡ് സര്‍വ്വകലാശാലയുമായി സഹകരിച്ച്, ‘തിരിച്ചറിയപ്പെട്ട ജനന വൈകല്യങ്ങളുടെ നിരക്കിലെ വ്യത്യാസങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പ്രധാന ഘടകങ്ങള്‍’ എന്ന തലക്കെട്ടില്‍ ഒരു പഠനം പ്രസിദ്ധീകരിച്ചു. ആരോഗ്യപ്രശ്നങ്ങളിലെ 77 ശതമാനം കുട്ടികളും കസിന് വിവാഹത്തില്‍ ഉണ്ടായവരാണെന്ന് കണ്ടെത്തി.
വിഷയത്തെ പറ്റി അനുഭവസ്ഥനായ അദ്ധ്യാപകനും എട്ട് കുട്ടികളുടെ പിതാവുമായ 56 കാരനായ ഗഫൂര്‍ ഹുസൈന് ഷാ പറയുന്നത് ഇങ്ങനെ- പാക് അധിനിവേശ കശ്മീരില്‍ താമസിക്കുന്ന ഷാ 1987-ല്‍ തന്റെ മാതൃ ബന്ധുവിനെ വിവാഹം കഴിച്ചു. എട്ട് കുട്ടികളില്‍ മൂന്ന് പേര് അസുഖബാധിതരാണ്. മകന്റെ ഒരു തലച്ചോറിന് സാധാരണ വലുപ്പത്തിലേക്ക് വളരാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഒരു മകള്‍ക്ക് കേള്‍വിക്കുറവും മറ്റൊരു മകള്‍ക്ക് സംസാര വൈകല്യവുമാണ്. എന്റെ ഏറ്റവും വലിയ ഖേദം അവര്‍ക്ക് വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ല എന്നതാണ. ‘എനിക്ക് അവരെക്കുറിച്ച് എപ്പോഴും ആശങ്കയുണ്ട്. ഞാനും ഭാര്യയും പോയിക്കഴിഞ്ഞാല്‍ അവരെ ആരു നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഒരു മകനെയും രണ്ട് പെണ്മക്കളെയും അടുത്ത ബന്ധുക്കള്‍ക്ക് വിവാഹം ചെയ്തു കൊടുക്കേണ്ടി വന്നതായി ഷാ പറഞ്ഞു.ജനിതക വൈകല്യങ്ങളുടെ അപകടസാധ്യതകള്‍ക്കിടയിലും, കസിന്‍സിനെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുന്ന ആചാരങ്ങള്‍ പാലിക്കാന്‍ വലിയ സാമൂഹിക സമ്മര്‍ദ്ദമുണ്ടെന്ന് ഷാ പറഞ്ഞു. കുടുംബത്തിനുള്ളില്‍ മക്കളെ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്ന ഏതൊരാളും ബഹിഷ്കരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കറാച്ചി ആസ്ഥാനമായുള്ള ആരോഗ്യ വിദഗ്ധന്‍ സെറാജ് ഉദ് ദൗള ജനിതക രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സഹായിക്കാന്‍ ഇസ്ലാമകി പുരോഹിതരോട് ആവശ്യപ്പെട്ടിരുന്ു. കസിന് വിവാഹങ്ങള്‍ ജനിതക രോഗങ്ങളുടെ വര്‍ദ്ധനവിന് എങ്ങനെ കാരണമാകുന്നുവെന്ന് ആളുകളോട് വിശദീകരിക്കണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍, ഇസ്ലാമിക ശരിയ നിയമങ്ങളും മുഹമ്മദ് നബിയുടെ പാരമ്പര്യങ്ങളും അനുസരിച്ചാണ് ഇത്തരം വിവാഹങ്ങള്‍ നടക്കുന്നതെന്ന് അവകാശപ്പെട്ട് പുരോഹിതന്മാര് അത് നിരസിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: