പെരിയ (കാസര്‍കോട്): കേന്ദ്ര സര്‍ക്കാരിന്റെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഈറ്റ് റൈറ്റ് കാമ്പസില്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയ്‌ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിങ്. 100ല്‍ 98 മാര്‍ക്കാണ് സര്‍വ്വകലാശാലയ്‌ക്ക്. ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടുന്ന രാജ്യത്തെ ആദ്യ ഗവണ്‍മെന്റ് സര്‍വ്വകലാശാലയാണിത്.
സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണ ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഈറ്റ് റൈറ്റ് ഇന്ത്യ. വിവിധ ഘട്ടങ്ങളിലെ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് റേറ്റിങ്. ശുചിത്വം, സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം, സുസ്ഥിര ആഹാരം, കാമ്പസിലും പരിസരത്തും സുരക്ഷിതവും ആരോഗ്യകരമായ ഭക്ഷണക്രമം സംബന്ധിച്ച ബോധവത്കരണം തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍.
വിസി: പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലുവിന്റെയും രജിസ്ട്രാര്‍ ഡോ.എന്‍. സന്തോഷ് കുമാറിന്റെയും നിര്‍ദ്ദേശമനുസരിച്ച് കാമ്പസ് ഡവലപ്‌മെന്റ് കമ്മറ്റി (സിഡിസി)യുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. രണ്ട് വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കേഷന്റെ സാധുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: