അഹമ്മദാബാദ്: പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ ഇന്ത്യക്ക് ആദ്യ ഏകദിന പരമ്പര. രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെ 44 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ന്റെ അനിഷേധ്യ ലീഡായി. അവസാന മത്സരം വെള്ളിയാഴ്ച നടക്കും.
238 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് പുറത്തായി. പേസര്‍ പ്രസിദ്ധ്് കൃഷ്ണയാണ് ഇന്ത്യക്ക്് വിജയമൊരുക്കിയത്. ഒമ്പത്് ഓവറില്‍ 12 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. വിന്‍ഡീസിനായി ബ്രൂക്ക്സ് 44 റണ്‍സും അകീല്‍ ഹുസൈന് 34 റണ്‍സും നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 237 റണ്‍സ് എടുത്തു.
മധ്യനിര ബാറ്റ്സ്മാന് സൂര്യകുമാര്‍ യാദവ്, വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ എന്നിവരുടെ മികവിലാണ് ഇന്ത്യ 237 റണ്‍സ് എടുത്തത്.
സൂര്യകുമാര്‍ യാദവ് 83 പന്തില്‍ 64 റണ്‍സ് നേടി ടോപ്പ് സ്കോററായി. അഞ്ചു പന്ത് ബൗണ്ടറിയടിച്ചു. കെ.എല്‍. രാഹുല്‍ 48 പന്തില്‍ നാലു ഫോറൂ രണ്ട് സിക്സറും സഹിതം 49 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ്് ചെയ്ത ഇന്ത്യ ഒരു ഘട്ടത്തില്‍ മൂന്നിന് 43 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു. പിന്നീട് രാഹുല്‍ സൂര്യകുമാറുമായി ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഇവര്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാഷിങ്ടണ്‍ സുന്ദര്‍ 24 റണ്‍സും ദീപക് ഹൂഡ 29 റണ്‍സും നേടി.
ഋഷഭ് പന്തിനെ ഓപ്പണറാക്കി ഇന്ത്യ നടത്തിയ പരീക്ഷണം പരാജയപ്പെട്ടു. പന്തിനൊപ്പം ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അഞ്ചു റണ്‍സിന് കീഴടങ്ങി. ഋഷ് പന്ത്് 18 റണ്‍സുമായി മടങ്ങി.
ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ കീരോന്‍ പൊള്ളാര്‍ഡിന് പകരം നിക്കോളസ് പൂരനാണ് വിന്‍ഡീസിനെ നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: