ചാലക്കുടി: കോടികള്‍ മുടക്കി നിര്‍മ്മിച്ച പ്ലാനട്ടോറിയത്തില് സ്ഥാപിക്കാന്‍ കൊണ്ടുവന്ന ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുന്നു. ഒരു വര്‍ഷം മുന്‍പ് കൊണ്ടുവന്ന കോടികള്‍ വിലമതിക്കുന്ന ഉപകരണമാണ് പെട്ടിയില്‍ നിന്ന് പൊട്ടിക്കുക പോലും ചെയ്യാതെ വാറന്റി കാലാവധി തീര്‍ന്നു നശിക്കുന്നത്.
പനമ്പിള്ളി കോളേജിനോട് ചേര്‍ന്നുള്ള ശാസ്ത്രകേന്ദ്രത്തിന്റെ ഭാഗമായ പ്ലാനട്ടോറിയത്തിലാണ് വികസനവുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങള്‍ അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. പ്ലാനട്ടോറിയം നിര്‍മ്മാണത്തിലെ അപാകത കാരണം കെട്ടിടത്തിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നത് കൊണ്ടാണ് ഉപകരണങ്ങള്‍ സ്ഥാപിക്കാത്തതെന്ന് പറയപ്പെടുന്നു.
വിവിധ ഘട്ടങ്ങളിലായി കോടികള്‍ ചിലവാക്കിയാണ് ഇത്തരമൊരു സ്ഥാപനം ചാലക്കുടിയില്‍ ആരംഭിച്ചത്. അതിരപ്പിള്ളിയിലേക്ക് പോകുന്ന വിനോദസഞ്ചാരികളെ അടക്കം ഇവിടേക്ക് ആകര്‍ഷിച്ച് വലിയൊരു സയന്‍സ് പാര്‍ക്കാക്കി മാറ്റുവാനായിരുന്നു പദ്ധതി. എന്നാല്‍ ഉദ്ഘാടനം നടത്തിയതല്ലാതെ സയന്‍സ് സെന്ററും പ്ലാനട്ടോറിയവുമെല്ലാം സന്ദര്‍ശിക്കാന്‍ വരുന്നവര്‍ കുറവാണ്.
ഇത്രയും വലിയൊരു കേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നത് തന്നെ ആര്‍ക്കും അറിയില്ലത്രെ. കുട്ടികളുടെ ശാസ്ത്ര ഉദ്യാനമെല്ലാം വെറുതെ പുല്ല് പിടിച്ച് നശിക്കുകയാണ്. 11 ജീവനക്കാരുണ്ടായിട്ടും എല്ലായിടവും കാട് പിടിച്ച് നശിക്കുന്നു.
അടിയന്തിരമായി ഈ പ്രശ്നത്തിന് പരിഹാരം കാണമമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് കത്ത് നല്‍കിയിട്ട് മാസങ്ങളായെങ്കിലും തുടര്‍ നടപടികള്‍ ആയില്ലെന്ന് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: