Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വാവയുടെ പാമ്പു ജീവിതം; ചാള്‍സ് രാജകുമാരന്‍ അദ്ഭുതത്തോടെ അഭിനന്ദിച്ചു; ഭാര്യ ഭയന്ന് ഉപേക്ഷിച്ചു

പാമ്പുകളോടൊത്തുള്ള സുരേഷിന്റെ ജീവിതമറിഞ്ഞ് മൂക്കത്തു വിരല്‍വച്ചവരുടെ കൂട്ടത്തില്‍ ബ്രിട്ടണിലെ ചാള്‍സ് രാജകുമാരനുമുണ്ട്.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Feb 9, 2022, 03:19 pm IST
in Article

പാമ്പുകളുടെ രാജാവെന്ന് വിശേഷിപ്പിക്കുന്ന രാജവെമ്പാലയുടെ കടിയേറ്റാല്‍ ഒരാന ചെരിയാന്‍ അരമണിക്കൂര്‍ മതി. ആ കടി ഒരു മനുഷ്യനാണ് ഏല്‍ക്കുന്നതെങ്കില്‍ കൂടിയാല്‍ പത്തു നിമിഷങ്ങള്‍ക്കുള്ളില്‍ മരണം നിശ്ചയം. കരയില്‍ ജീവിക്കുന്നവയില്‍ ഏറ്റവും വിഷമുള്ള പാമ്പാണ് രാജവെമ്പാല. ഭൂമിയിലെ ജീവി വര്‍ഗ്ഗങ്ങളൊക്കെ അടുത്തു ചെല്ലാന്‍ പോലും ഭയപ്പെടുന്ന രാജവെമ്പാലയുടെ ഉറ്റ ചങ്ങാതിയാണ് തിരുവനന്തപുരത്തുകാരനായ വാവാസുരേഷ്. പാമ്പുകളുടെ തോഴനായ അദ്ദേഹം ഏറ്റവും കൂടുതല്‍ രാജവെമ്പാലകളെ പിടിച്ച് ചരിത്രം സൃഷ്ടിക്കുന്നു.

രാജവെമ്പാലയെ പിടിച്ചതിന്  ഗിന്നസ് റിക്കോര്‍ഡ് തായ്‌ലന്റുകാരനായ പാമ്പുപിടുത്തക്കാരന്റെ പേരിലാണ്. 42 രാജവെമ്പാലകളെ പിടികൂടിയ അദ്ദേഹം 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു. സുരേഷ് തായ്‌ലന്റെുകാരനെയും മറികടന്നു. ഇപ്പോള്‍ 250ല്‍ അധികം രാജവെമ്പാലകളെയാണ് സുരേഷ് മെരുക്കിയത്. വെറും കൈ ഉപയോഗിച്ചാണ് സുരേഷിന്റെ പാമ്പുപിടിത്തം എന്നറിയുമ്പോഴാണ് ആരും അദ്ഭുതപ്പെടുന്നത്. പാമ്പുകളോടൊത്തുള്ള സുരേഷിന്റെ ജീവിതമറിഞ്ഞ് മൂക്കത്തു വിരല്‍വച്ചവരുടെ കൂട്ടത്തില്‍ ബ്രിട്ടണിലെ ചാള്‍സ് രാജകുമാരനുമുണ്ട്. സുരേഷിന്റെ പാമ്പുസ്‌നേഹത്തിന്റെയും പാമ്പുപിടിത്തത്തിന്റെയും കഥയറിഞ്ഞ് ചാള്‍സ് രാജകുമാരന്‍ അദ്ഭുതത്തോടെയാണ് അഭിനന്ദിച്ചത്. കേരളത്തിലെത്തിയ അദ്ദേഹം സുരേഷിനെ കണ്ടു. മൂര്‍ഖന്‍ പാമ്പുകളുടെ കടിയേറ്റ് മുറിച്ചുമാറ്റപ്പെട്ട കൈവിരലുകളുടെ ബാക്കിഭാഗം ചേര്‍ത്തു പിടിച്ച് അദ്ദേഹം പറഞ്ഞു,’അദ്ഭുതം! ഇങ്ങനെയൊരാളെ എന്റെ ജീവിതത്തില്‍ കണ്ടിട്ടേയില്ല…”

സുരേഷ് എന്ന സാധാരണക്കാരന്‍ പാമ്പുകളോടൊത്താണ് ജീവിക്കുന്നത്. ആ തീരുമാനത്തിലെത്തിയപ്പോള്‍ പലതും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. സ്വസ്ഥമായ ജീവിതം, നല്ല കുടുംബം, സൗഹൃദങ്ങള്‍, ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ആരോഗ്യമുള്ള ശരീരം…നഷ്ടപ്പെടലുകളുടെ പട്ടിക ഏറെയുണ്ട്. എന്നിട്ടും സുരേഷ് പാമ്പുകളോടൊത്തുള്ള ജീവിതം തുടര്‍ന്നു. ഉഗ്രവിഷമുള്ള രാജവെമ്പാലമുതല്‍ വിഷമൊട്ടുമില്ലാത്ത നീര്‍ക്കോലി വരെ സുരേഷിന്റെ ചങ്ങാതിമാരായി. അദ്ദേഹത്തിന്റെ ഗന്ധവും സാമീപ്യവും അവര്‍ തിരിച്ചറിഞ്ഞു. സുരേഷിനുമുന്നില്‍ പത്തിതാഴ്‌ത്തി അനുസരണയോടെ അവര്‍ നിന്നു.

ഒരു ദിവസം നാലുമുതല്‍ പത്തുവരെ പാമ്പുകളെ സുരേഷ് പിടികൂടുന്നു. അതില്‍ നീര്‍ക്കോലിയും രാജവെമ്പാലയുമുണ്ട്. അവയെ സ്വന്തം വീട്ടില്‍ ഒരംഗത്തേപോലെ താമസിപ്പിക്കുന്നു. ഭക്ഷണം നല്‍കുന്നു. മുറിവുപറ്റികയോ അസുഖമുണ്ടാകുകയോ ചെയ്താല്‍ മരുന്നു നല്‍കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഹാരം കഴിക്കാതിരുന്ന മൂര്‍ഖന്‍ പാമ്പിനെ മൃഗാശുപത്രിയിലെത്തിച്ച് വയറിന് അസുഖമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ശസ്ത്രക്രിയ ചെയ്തു സുഖപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. പാമ്പിന്‍ മുട്ടകള്‍ ശേഖരിച്ച് വീട്ടിനുള്ളില്‍ താപനില നിയന്ത്രിച്ച് വിരിയാന്‍ വെക്കുന്നു. വിരിഞ്ഞിറങ്ങുന്ന പാമ്പിന്‍ കുഞ്ഞുങ്ങളെ വാത്സല്യത്തോടെ പരിചരിക്കുന്നു. ആദ്യമൊക്കെ സുരേഷിനെ ഭ്രാന്തനെന്ന് വിളിച്ചിരുന്നവര്‍, അകറ്റി നിര്‍ത്തിയിരുന്നവര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു…ആദരിക്കുന്നു…സമൂഹത്തിനായി ഈ ചെറിയ മനുഷ്യന്‍ ചെയ്യുന്ന വലിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നു…

സുരേഷിന് പാമ്പുകടിയേല്‍ക്കുന്നത് ഇത് ആദ്യത്തെ തവണയല്ല. പാമ്പുകടി ഇത്രത്തോളം മാരകമാകുന്നത് ഇപ്പോള്‍ മാത്രമാണ്. മുമ്പും വെന്റിലേറ്ററിലും ഐസിയുവിലും കിടന്ന് സുരേഷ് ജീവിതത്തോട് മല്ലടിച്ചിട്ടുണ്ട്. അന്നും ആ ജീവനുവേണ്ടി പ്രാര്‍ത്ഥനകളുണ്ടായിട്ടുണ്ട്. ഡോക്ടര്‍മാരുടെ വിദഗ്ധ ചികിത്സയില്‍ സുരേഷ് ജീവിതത്തിലേക്ക് തിരികെ എത്തുകയും ചെയ്തു. അപ്പോഴൊക്കെയും സുരേഷിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള, സ്വീകരിക്കാതെയുള്ള പാമ്പുകടിയെ വിമര്‍ശിക്കാന്‍ ധാരാളം ആളുകളുണ്ടായിട്ടുമുണ്ട്. എന്നിരുന്നാലും സുരേഷ് തന്റെതായ ശൈലിയി്ല്‍ പാമ്പുപിടിത്തം തുടര്‍ന്നു. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി. ആയിരക്കണക്കിന് പാമ്പുകളുടെ രക്ഷകനായി.

തിരുവനന്തപുരം നഗരത്തിലെ ശ്രീകാര്യത്തിനു സമീപം ചെറുവയ്‌ക്കലെന്ന ചെറിയ പ്രദേശത്തുനിന്നാണ് വാവാസുരേഷ് എന്ന് ഇപ്പോള്‍ ലോകമറിയുന്ന സുരേഷിന്റെ ജീവിതം ആരംഭിക്കുന്നത്. ഒരു കഥപോലെ പറഞ്ഞുപോകാവുന്ന, അതല്ലെങ്കില്‍ ഒരു കഥകേള്‍ക്കുന്നതിലും ആകാംക്ഷയോടെ കേട്ടുപോകാവുന്ന ജീവിതമാണ് സുരേഷ് ജീവിച്ചുകൊണ്ടിരിക്കുന്നത്. കറുത്ത് കൃശഗാത്രനായ ഈ മനുഷ്യന്‍ നാല്പത്തിയെട്ട് വയസ്സിനിടയില്‍ ജീവിതം രൂപപ്പെടുത്തിയത് അത്തരത്തിലാണ്. ചെറുവയ്‌ക്കലിലെ ഏറ്റവും പാവപ്പെട്ട കുടുംബത്തിലാണ് ജനനം. അച്ഛനുമമ്മയുമെല്ലാം കൂലിവേലക്കാര്‍. സാമ്പത്തിക പരാധീനതകള്‍ കാരണം മകനെ പഠിക്കാനയച്ച് വലിയ ഉദ്യോഗസ്ഥനാക്കാനുള്ള മോഹമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. തങ്ങളെ പോലെ കൂലിവേലക്കാരനാകാനുള്ള പ്രാപ്തി ഉണ്ടാക്കണമെന്നതു തന്നെ അവരുടെ വലിയ മോഹമായിരുന്നു. ആ മോഹം നടത്തിക്കൊടുക്കണമെന്നതായിരുന്നു സുരേഷിന്റെയും ആഗ്രഹം. ചെറുപ്രായത്തില്‍ സുരേഷ് കൂലിപ്പണിക്കിറങ്ങി. അന്നന്ന് കിട്ടുന്ന പണം വീട്ടിലേല്പിച്ചു. അപ്പോഴൊന്നും വീട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ അറിയില്ലായിരുന്നു സുരേഷിന്റെ പാമ്പുകളോടുള്ള സ്‌നേഹം എത്രത്തോളം വലുതാണെന്ന്.

പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് രണ്ടു കുടുസ്സുമുറികള്‍ മാത്രമുള്ള ഓലമേഞ്ഞ വീടിന്റെ മൂലയ്‌ക്കു നിന്ന് ഒരു സീല്‍ക്കാര ശബ്ദം കേട്ടത്. പാമ്പു ചീറ്റുന്ന ശബ്ദം സുരേഷിന്റെ അമ്മ വേഗം തിരിച്ചറിഞ്ഞു. മൂലയില്‍ കമഴ്‌ത്തിവച്ചിരുന്ന കുട്ട തുറന്നു നോക്കിയപ്പോള്‍ അമ്മ ഭയന്ന് പിന്നാക്കം മാറി. മൂര്‍ഖന്‍ പാമ്പ് പത്തിവിടര്‍ത്തി നില്‍ക്കുന്നു. നിലവിളികേട്ടെത്തിയവര്‍ പാമ്പിനെ കൊല്ലാന്‍ തീരുമാനിച്ചു. ചിലര്‍ നീളന്‍ വടികളുമായെത്തി. അപ്പോള്‍ എവിടെനിന്നോ എത്തിയ സുരേഷ് പാമ്പിനെ കൊല്ലുന്നത് തടഞ്ഞു. സുരേഷിനെ പിടിച്ചുമാറ്റാന്‍ ചിലര്‍ ശ്രമിച്ചു. അപ്പോള്‍ പാമ്പിന്റെ പത്തിയില്‍ അയാള്‍ പതിയെ തലോടിയ ശേഷം സ്‌നേഹത്തോടെ അതിനെ കോരിയെടുത്തു. പത്തി താഴ്‌ത്തി സുരേഷിന്റെ കയ്യിലേക്കൊതുങ്ങിയ പാമ്പിന്റെ പത്തിക്കു പിറകില്‍ സുരേഷ് പതിയെ ചുണ്ടു ചേര്‍ത്തു….

കൂട്ട നിലവിളിയും അലര്‍ച്ചയുമാണ് വീട്ടില്‍ നിന്നുയര്‍ന്നത്. പാമ്പുകടിയേറ്റ് മകന്‍ മരിക്കുമെന്ന ഭയം. സുരേഷ് ഭയപ്പെട്ടതേയില്ല. കയ്യില്‍ ചുറ്റിക്കിടന്ന പാമ്പിനെ, ചിരിച്ചുകൊണ്ട് തലോടി നിന്നു. അന്നവിടെ കൂടിനിന്നവര്‍ക്ക് പാമ്പുവര്‍ഗ്ഗങ്ങളെ കുറിച്ചുള്ള പൊള്ളത്തരങ്ങളും അന്ധവിശ്വാസങ്ങളും മനസ്സിലാക്കികൊടുക്കാനാണ് സുരേഷ് ശ്രമിച്ചത്. പാമ്പ് ആരെയും വെറുതേ കടിക്കില്ലെന്നും അവയ്‌ക്ക് കാഴ്ചകള്‍ കാണാനോ മണം പിടിക്കാനോ കേള്‍ക്കാനോ കഴിയില്ലെന്നും പാമ്പ് പാലും പഴവും ഭക്ഷിക്കില്ലെന്നും സുരേഷ് പറഞ്ഞപ്പോള്‍ അന്നാരും വിശ്വസിച്ചില്ല. ചിലര്‍ ഭയത്തോടെയും അറപ്പോടെയും മാറിനിന്നു. മറ്റുചിലര്‍ കൈകൂപ്പി ആകാശത്തേക്ക് നോക്കി, എന്റെ നാഗത്താന്മാരെ എന്ന് പ്രാര്‍ത്ഥിച്ചു.

പാമ്പുകളെ കുറിച്ചുള്ള അന്ധവിശ്വാസത്തിന്റെ ചീട്ടുകൊട്ടാരം തകര്‍ത്തെറിയാനും പാമ്പുകള്‍ മനുഷ്യന്റെയും പരിസ്ഥിതിയുടെയും സംരക്ഷകരാണെന്ന് ബോധവത്കരിക്കാനും കരുത്തുള്ള പരിസ്ഥിതി പ്രവര്‍ത്തകന്റെ ജനനമായിരുന്നു അന്നവിടെ സംഭവിച്ചത്. പിന്നീടിങ്ങോട്ടുള്ള 36 വര്‍ഷങ്ങള്‍ സംഭവബഹുലമായ ജീവിതമാണ് സുരേഷ് ജീവിച്ചത്. പാമ്പുപിടിത്തം ജീവിത വ്രതമായി സ്വീകരിച്ചു. പാമ്പുകളെ രക്ഷിക്കാനായിരുന്നു അത്. ഭയത്തില്‍ നിന്നും വെറുപ്പില്‍ നിന്നുമുണ്ടാകുന്ന ദേഷ്യത്തില്‍ ആരെങ്കിലുമൊക്കെ തല്ലിക്കൊല്ലുമായിരുന്ന ലക്ഷത്തോളം പാമ്പുകളെ ഇതുവരെ പിടികൂടി രക്ഷിച്ചു. വിഷമുള്ളതും അല്ലാത്തതുമെല്ലാം അക്കൂട്ടത്തിലുണ്ട്. രാജവെമ്പാലയും മൂര്‍ഖനും ശംഖുവരയനും അണലിയും മുതല്‍ പെരുമ്പാമ്പും നീര്‍ക്കോലിയും വരെ.

ഒരു ലക്ഷത്തോളം പാമ്പുകളെ പിടികൂടുന്നതിനിടയില്‍ പലതവണ സര്‍പ്പദംശനമേറ്റു. ഇതില്‍ ഇരുന്നൂറിലധികം കടികള്‍ മൂര്‍ഖന്റെത്. നൂറിലധികം തവണ വിഷം ശരീരത്തിലാകെ വ്യാപിച്ച് തീവ്രപരിചരണത്തിന് വിധേയനായി. മരണത്തെ പത്തിവിടര്‍ത്തി നില്‍ക്കുന്ന സര്‍പ്പത്തെ മുഖാമുഖം കാണുന്നതുപോലെ എത്രയോ തവണ കണ്ടു. പാമ്പിനെ സ്‌നേഹത്തോടെ നോക്കുന്നതിനു സമാനമായി മരണ മുഖത്തേക്കും സന്തോഷത്തോടെയാണ് സുരേഷ് നോക്കിയത്. പാമ്പുകടിച്ചാലോ, പാമ്പിനെ കണ്ടാലോ ഭയപ്പെടേണ്ടെന്നാണ് സുരേഷിന്റെ പക്ഷം,. ഭയന്നാലാണ് വിഷം ശരീരത്തില്‍ കൂടുതലായി വ്യാപിക്കുന്നത്. പാമ്പിനോടുള്ള ഭയപ്പാടില്‍ ഹൃദയം സ്തംഭിച്ചും മരണം സംഭവിക്കുന്നുണ്ടത്രേ.

ഡോക്ടര്‍മാര്‍ക്ക് ഇന്ന് സുരേഷ് ഒരു അദ്ഭുത മനുഷ്യനാണ്. ഒരോ തവണയും പാമ്പുകടിയെ അതിജീവിച്ച് പുറത്തുവരികയും വീണ്ടും പാമ്പുകള്‍ക്ക് പിറകെ പായുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെയും ഡോക്ടര്‍മാരുടെയും പാമ്പുകളുടെയും സഹായത്താല്‍ ജീവിതം തിരികെ കിട്ടി. ഇത്തവണ കോട്ടയത്തു വച്ച് പാമ്പുകടിയേറ്റ് ജീവിതത്തിനും മരണത്തിനുമിടയ്‌ക്കുള്ള നൂല്‍പ്പാലത്തിലൂടെ നടന്ന് രക്ഷപ്പെട്ട് തിരികെ എത്തിയപ്പോഴും സുരേഷ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക്, നാട്ടുകാര്‍ക്ക്, വേഗത്തില്‍ ആശുപത്രിയിലെത്തിച്ച വാഹനത്തിന്റെ െ്രെഡവര്‍ക്ക്, പിന്നെ, സുരേഷിന്റെ ജീവന്‍ രക്ഷിക്കാനായി എല്ലാം ഏകോപിപ്പിച്ച് ആശുപത്രിയില്‍ തന്നെ നിന്ന മന്ത്രി വി.എന്‍. വാസവന്…

പാമ്പിന്‍വിഷം അമൃതാണെന്ന് സുരേഷ് പഠിപ്പിക്കുന്നു. പാമ്പിന്റെ കടിയേറ്റാല്‍ നല്‍കുന്ന മരുന്നും പാമ്പിന്‍വിഷത്തില്‍ നിന്നു തന്നെയെടുക്കുന്നതാണ്. പല മാരക രോഗങ്ങള്‍ക്കും പാമ്പിന്‍ വിഷത്തില്‍ നിന്ന് മരുന്നുണ്ടാക്കുന്നു. ഉന്നത നിലവാരത്തിലുള്ള പ്രൊട്ടീനാണ് പാമ്പിന്‍ വിഷത്തില്‍ അടങ്ങിയിരിക്കുന്നത്. പാമ്പിന്‍ വിഷം ഭക്ഷിക്കാം. പക്ഷേ, ഒന്നുണ്ട്. നേരിട്ട് രക്തത്തില്‍ കലര്‍ന്നാല്‍ കളിമാറും. മനുഷ്യര്‍ക്ക് ഇത്രയ്‌ക്ക് ഉപകാരിയായ ഒരു ജീവിയെ കണ്ടാല്‍ തന്നെ കൊല്ലുന്നത് പാപമല്ലേയെന്ന സുരേഷിന്റെ ചോദ്യം ഇപ്പോള്‍ എല്ലാവരും ഏറ്റുചോദിച്ചു തുടങ്ങിയിരിക്കുന്നു. പാമ്പുകളെ ജീവിക്കാനനുവദിക്കണമെന്ന സുരേഷിന്റെ ആഗ്രഹത്തിനൊപ്പം ചിന്തിക്കാന്‍ മറ്റുള്ളവരും തയ്യാറാകുന്നു. വാവസുരേഷ് എന്ന സാധാരണക്കാരനായ മനുഷ്യന്റെ ജീവിതം സാര്‍ത്ഥകമാകുന്നത് അങ്ങനെയാണ്.

നമ്മുടൈ വീട്ടിലോ പറമ്പിലോ പാമ്പുകയറിയാല്‍ എന്തു ചെയ്യും? പാമ്പേതായാലും അതിനെ തല്ലിക്കൊല്ലുകയെന്നതാണ് പൊതുവേ ചെയ്തുവരുന്നത്. പാമ്പു കടിക്കുമെന്ന ഭയമാണതിനു കാരണം. എന്നാല്‍ പാമ്പ് വീട്ടില്‍ കയറിയാലും അതിനെ കൊല്ലരുതെന്നാണ് സുരേഷിന്റെ ഉപദേശം. കേരളത്തിന്റെ തെക്കന്‍ ജില്ലകളിലെവിടെയെങ്കിലുമാണെങ്കില്‍ സുരേഷിനെ വിളിക്കാം.  സുരേഷ് ഓടിയെത്തി പാമ്പിനെ പിടിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ഗ്രാമീണ മേഖലകളില്‍ നിന്നാണ് സുരേഷ് കൂടുതല്‍ പാമ്പുകളെ പിടിച്ചിട്ടുള്ളത്. രാജവെമ്പാലകള്‍ കൂടുതല്‍ വലയിലായിട്ടുള്ളത് പത്തനംതിട്ടയുടെയും കൊല്ലത്തിന്റെയും വനാതിര്‍ത്തികളില്‍ നിന്ന്. പാമ്പിനെ കണ്ടാല്‍ ഏതു പാതിരാത്രിയാണെങ്കിലും സുരേഷ് ഓടിയെത്തും. പാമ്പ് എവിടെയൊളിച്ചാലും പിടികൂടുകയും ചെയ്യും.

കോട്ടയത്തു കുറിച്ചി കരിനാട്ടു കവലയില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂര്‍ഖനെ പിടിച്ച് ചാക്കില്‍ കയറ്റുന്നതിനിടെയാണ് തുടയില്‍ കടിച്ചത്. കടിയേറ്റ ശേഷവും പാമ്പിനെ സുരേഷ് ചാക്കിലാക്കി. കടിയേറ്റ ഭാഗത്തു നിന്ന് രക്തം ഞെക്കി കളഞ്ഞു. കാറില്‍ ആശുപത്രിയിലേക്കു പോകുമ്പോള്‍ തനിക്ക് സംവിക്കുന്നതും സംഭവിക്കാന്‍ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ കൂടെയുള്ളവരോട് പറഞ്ഞു. പതിയെ ബോധം നശിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിലെത്തി ആന്റിവെനം നല്‍കിയ ശേഷമാണ് പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്…ഓരോദിവസവും സുരേഷിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. ഒടുവില്‍ ഏഴുദിവസത്തെ ആശുപത്രി വാസത്തിനു ശേഷം സുരേഷ് ഊര്‍ജ്ജസ്വലനായി പുറത്തേക്ക്.

സ്വന്തം ജീവിതം പാമ്പുകളുടെ ജീവിതത്തിനനുസരിച്ച് രൂപപ്പെടുത്തിയ ആളാണ് സുരേഷ്. പാമ്പുകളുടെ ക്ഷേമവും സൗകര്യവുമായിരുന്നു പ്രധാനം. അതിനായി വീട്ടുകാര്യങ്ങള്‍ പോലും മാറ്റിവച്ചു. വീട്ടിനുള്ളില്‍ തന്നെ കൂടുണ്ടാക്കി പാമ്പുകളെ സൂക്ഷിച്ചു. രാത്രിയില്‍ പാമ്പുകളുടെ സീല്‍ക്കാര ശബ്ദത്തിനൊപ്പം ഉറങ്ങി. എന്നാല്‍ സുരേഷിന്റെ ഭാര്യയ്‌ക്ക് അതൊട്ടും സഹിക്കാവുന്നതായിരുന്നില്ല. പാമ്പുകളുടെ സാന്നിധ്യത്തില്‍ അവര്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. രാത്രിയില്‍ പാമ്പുകളുടെ ശബ്ദം കേട്ട്, മണം ശ്വസിച്ച് അവര്‍ ഞെട്ടിയുണര്‍ന്നു. ഏറെനാള്‍ മുന്നോട്ടു പോകാന്‍ ആ ദാമ്പത്യത്തിനായില്ല. ഒടുവിലവര്‍ സുരേഷിനെ പാമ്പുകള്‍ക്കൊപ്പം വിട്ട് സ്വന്തം വീട്ടിലേക്ക് പോയി. ഭാര്യ പോയതിനെ കുറിച്ച് സുരേഷിനോട് ചോദിച്ചാല്‍ മറുപടിയിങ്ങനെ…’അവര്‍ നല്ല സ്ത്രീയായിരുന്നു. എന്റെ പോരായ്‌മകൊണ്ടാണ് പോയത്. ഞാനാണ് തെറ്റുകാരന്‍. പക്ഷേ എനിക്ക് ഇതല്ലാതെ മറ്റൊന്നും ചെയ്യാനാകില്ല. അവര്‍ നന്നായി ജീവിക്കട്ടെ…’

സുരേഷിന് എല്ലാദിവസവും തിരക്കാണ്. നൂറുകണക്കിന് ഫോണ്‍വിളികളാണെത്തുന്നത്. വീട്ടില്‍ പാമ്പുകയറിയെന്നും പുരയിടത്തിലോ വഴിയിലോ മറ്റോ പാമ്പരിനെ കണ്ടെന്നുമൊക്കെയുള്ള വിളികള്‍. എത്താവുന്നിടത്തെല്ലാം സുരേഷ് ഓടിയെത്തും. പാമ്പിനെ പിടിച്ച് കുപ്പിയിലോ സഞ്ചിയിലോ കയറ്റും. ഒരിക്കല്‍ നിയമസഭയിലും സെക്രട്ടേറിയറ്റിലും പാമ്പ് കയറിയപ്പോള്‍ രക്ഷകനായത് സുരേഷ്. സഭാ ലൈബ്രറിയിലെ പുസ്തകങ്ങള്‍ക്കിടയില്‍ ഒരനക്കം., ഭയന്ന ജീവനക്കാരന്‍ പുറത്തു ചാടി. സുരേഷ് എത്തി പുിസ്തകങ്ങള്‍ക്കിടയില്‍ നിന്ന് പാമ്പിനെ പിടിച്ചു. ഉഗ്രവിഷമുള്ള ശംഖുവരയന്‍.

ഒരു ദിവസം ഇരുപതു പാമ്പുകളെ വരെ വിവിധ ഇടങ്ങളില്‍ നിന്ന് പിടിച്ചിട്ടുണ്ട്. പാമ്പുകയറിയ വീട്ടില്‍ കയറാനാകാതെ, അവിടെ ഉറങ്ങാനാകാതെ മണിക്കൂറുകളോളം ഭയന്ന് കഴിയുന്നവര്‍ക്ക് സുരേഷ് എത്തുമ്പോള്‍ ആശ്വാസമാകും. അവര്‍ തലയില്‍ കൈവച്ച് അനുഗ്രഹിക്കും. സുരേഷ് ആശുപത്രിയിലായപ്പോള്‍ മനമുരുകി പ്രാര്‍ത്ഥിച്ചവരുടെ കൂട്ടത്തില്‍ പതിനായിരക്കണക്കിന് പേരുണ്ട്. സുരേഷിന്റെ സഹായം അനുഭവിച്ചറിഞ്ഞവര്‍. രോദിവസവും പിടിക്കുന്ന പാമ്പുകളെ പ്രത്യേകം തയ്യാറാക്കിയ വീപ്പയ്‌ക്കുള്ളില്‍ സൂക്ഷിക്കും. പിന്നീടവയെ വനംവകുപ്പിന്റെ സഹായത്തോടെ ഉള്‍ക്കാട്ടില്‍ സ്വതന്ത്രമാക്കും.

പാമ്പിനെ പിടിക്കുന്നതിന് സുരേഷ് ആരോടും പണം ചോദിച്ച് വാങ്ങിയിട്ടില്ല. ആദ്യകാലത്തൊക്കെ പലരും നൂറും ഇരുന്നൂറും രൂപയൊക്കെ നല്‍കി. പിന്നീടതും വാങ്ങാതെയായി. ബോധവത്കരണ ക്ലാസ്സുകളും മറ്റുമെടുക്കാന്‍ പോകുമ്പോള്‍ വണ്ടിക്കാശ് നല്‍കുന്നതു വാങ്ങും. ലയണ്‍സ് ക്ലബ്ബ് തുടങ്ങിയ സംഘടനകള്‍ സുരേഷിനെ സഹായിക്കാന്‍ മുന്നോട്ടു വന്നിരുന്നു. ഒരു പ്രവാസി സംഘടന സുരേഷിന് വീടുവച്ചു നല്‍കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തന്നേക്കാള്‍ ആവശ്യമുള്ളവരുണ്ടെന്ന് പറഞ്ഞ് അതും മറ്റുള്ളവര്‍ക്കു നല്‍കുകയാണുണ്ടായത്. ഏതാനും നാളുകള്‍ മുമ്പ് പത്തനാപുരത്ത് അടച്ചുറപ്പില്ലാത്ത വീട്ടില്‍ നിലത്തുറങ്ങിയ പത്ത് വയസുകാരി പാമ്പ് കടിയേറ്റ്  മരിച്ചു. ആ വീട്ടില്‍ വാവ സുരേഷ് എത്തുകയും തനിക്ക് ലഭിക്കുമായിരുന്ന വീട് ആ മോളുടെ ഓര്‍മ്മയ്‌ക്കായി നല്‍കുകയും ചെയ്തു.

കെ.ബി.ഗണേശ് കുമാര്‍ വനം മന്ത്രിയായിരുന്നപ്പോള്‍ സുരേഷിന് വനം വകുപ്പില്‍ പാമ്പ് പിടുത്തക്കാരനായി ജോലി നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുവീണേക്കാമെന്ന ഭയത്താല്‍ ആ ജോലി വേണ്ടെന്നു വച്ചു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയും സഹായ വാഗ്ദാനങ്ങള്‍ ഉണ്ടാകുകയും ചെയ്തപ്പോഴും അതെല്ലാം മറ്റുള്ളവര്‍ക്ക് ദാനം ചെയ്തു. 2013ല്‍ മാധവന്‍പിള്ള ഫൗണ്ടേഷന്റെ പുരസ്‌കാരം സുരേഷിനെ തേടിയെത്തി. മനേകാ ഗാന്ധിയാണ് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം നല്‍കിയത്. പക്ഷേ ആ പണവും ദാനം നല്‍കി.

സുരേഷിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്. കോട്ടയത്ത് ആശുപത്രിയിലായപ്പോഴും അതിനു കുറവുണ്ടായില്ല. സുരേഷ് പാമ്പിന്‍ വിഷം വില്‍ക്കുന്നു എന്ന് പറഞ്ഞവരുമുണ്ട്. സുരേഷ് ശാസ്ത്രീയമായി പാമ്പു പിടിക്കണമെന്നാണ് ഇപ്പോഴത്തെ ഉപദേശം. ശാസ്ത്രീയമായി പിടിക്കുന്നവരും പാമ്പ് കടിയേറ്റ് മരിക്കുന്നത് സുരേഷ് ചൂണ്ടിക്കാട്ടുന്നു. അപവാദങ്ങള്‍ ഈ മനുഷ്യനെ തളര്‍ത്താതിരിക്കട്ടെ. കാരണം, സുരേഷിനെ ഈ സമൂഹത്തിന് ആവശ്യമുണ്ട്.

Tags: ചാള്‍സ് രാജകുമാരന്‍Snakeവാവ സുരേഷ്വാവvavasuresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ടയാൾ അറസ്റ്റിൽ; ജഗൻ അർജുൻ ഭാലെയെ പിടികൂടിയത് മുംബൈയിൽ നിന്നും

Health

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രാഥമിക ശുശ്രൂഷയും

Kerala

കാസര്‍ഗോഡ് പാലാവയലില്‍ കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി

Kerala

പയ്യന്നൂര്‍ നഗരസഭാ ഓഫീസിന് സമീപം പെരുമ്പാമ്പുകളെ പിടികൂടി

Kerala

കാക്കനാട് ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ മൂര്‍ഖന്‍ പാമ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.