തിരുവനന്തപുരം: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (സായ് എല്‍എന്‍സിപി) അത്ലറ്റിക്സില് (ജംപ്സ്, സ്പ്രിന്റ്സ്, മിഡില്‍ ഡിസ്റ്റാന്‍സ്) 16 വയസ്സിനും, 21 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കായി 2022 ഫെബ്രുവരി 14, 15 തീയതികളില്‍ സെലക്ഷന് ട്രയല്‍ നടത്തുന്നു. കാര്യവട്ടത്തുള്ള സായ് എല്‍എന്‍സിപി ക്യാംപസില്‍ വച്ചാണ് സെലക്ഷന് ട്രയല്‍.
അംഗീകൃത ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവര്‍, അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സീനിയേഴ്സ്, ജൂനിഴേഴ്സിലും, യൂത്ത് നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകളിലും, എട്ടാം സ്ഥാനം വരെ നേടിയവര്‍, ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസിലും, സ്കൂള്‍ ഗെസിംസ് ഫെഡറേഷന് ഓഫ് ഇന്ത്യ, ആള് ഇന്ത്യാ യൂണിവേഴ്സിറ്റി (എഐയു) എന്നിവയിലും നാലാം സ്ഥാനം വരെ കരസ്ഥമാക്കിയവര്‍, അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സോണല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മൂന്നാമതെത്തിയവര്, സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക്, 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്.
ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, സ്പോര്‍ട്സ് അച്ചീവ്മെന്റ് സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, എന്നിവയുടെ അസ്സല് രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, നാല് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളുമായി ഫെബ്രുവരി 14 ന് രാവിലെ 9 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് താമസ ഭക്ഷണ സൗകര്യങ്ങള്‍ ഉണ്ടായിരിക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.lncpe.gov.in/, https://www.sportsauthorityofindia.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: