തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. എന്നാല്‍, ജില്ലാ അടിസ്ഥാനത്തില്‍ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.
ആലുവ ശിവരാത്രി, മാരാമണ്‍ കണ്വെന്ഷന്, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്കുന്ന കാര്യം പരിശോധിക്കും. വടക്കേ മലബാറിലെ ഉത്സവങ്ങളിലും കൂടുതല്‍ പേരെ പങ്കെടുക്കാന്‍ അനുവദിക്കും.
കൊവിഡാനന്തര രോഗവിവരങ്ങള്‍ രേഖപ്പെടുത്താന്‍ പോസ്റ്റ് കൊവിഡ് രജിസ്ട്രി ആരംഭിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കും. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ക്ക് സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: