പാലക്കാട്: മലയിടുക്കില്‍ കുടങ്ങിയ ബാബു എന്ന ഇരുപത്തിമൂന്നുകാരന്റെ കരങ്ങളില്‍ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പിടിമുറുക്കിയത് ബാല എന്ന സൈനികന്. 43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബവിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ബായായിരുന്നു. പര്‍വതാരോഹണത്തില്‍ അടക്കം പരീശിലനം ലഭിച്ച സൈനിക കമാന്‍ഡോ ബാലായാണ് ബാബുവിന് അടുത്ത് ആദ്യം എത്തിയത്. റോപ്പ് കെട്ടി ഒന്നിലേറെ സൈനികര്‍ താഴേക്ക് കുതിക്കുകയായിരുന്നു. ഇതില്‍ ബാലാ എന്ന സൈനികനാണ് ബാബുവിന് ആദ്യം അടുത്തെത്തിയത്. ബാബുവിന് വെള്ളവും ഭക്ഷണവും നല്കി മുകളില്‍ എത്തിച്ച ബാലാ എന്ന സൈനികന് പൂര്‍ണ്ണമായും ബാബുവിന്റെ രക്ഷകനായി മാറിയത്. മുകളില്‍ എത്തിയ ബാബു തന്നെ രക്ഷിച്ച സൈനികരെ ഉമ്മ വയ്ക്കുകയും ഭാരത് മാതാ കി ജയ്, ഇന്ത്യന്‍ ആര്‍മി കി ജയ് വിളികളും നടത്തി.
‘ഞങ്ങള്‍ എത്തി പേടിക്കേണ്ട’ന്നു കരസേനാ സംഘം പറഞ്ഞപ്പോള്‍ ബാബു തിരിച്ച് മറുപടി പറഞ്ഞു. ‘വെള്ളം കൊണ്ടുവരുന്നുണ്ട്, ഒച്ചവയ്ക്കണ്ട’എന്നും കരസേനാ സംഘം ബാബുവിനോടു പറഞ്ഞു. രണ്ട് വിഭാഗമായി തിരിഞ്ഞാണ് രക്ഷാനടപടിക്രമങ്ങള്‍. ബാബുവിന്റെ ആരോഗ്യം തൃപ്തികരമാണ്. ക്ഷീണിക്കുമെന്നതിനാലാണ് അധികം ഒച്ച വച്ചു സംസാരിക്കേണ്ടെന്ന് ബാബുവിനോട് ആവശ്യപ്പെട്ടത്. പിന്നാലെ രണ്ടും കല്‍പ്പിച്ച് ബാല താഴേക്കിറങ്ങി. ബാബുവിന് അടുത്ത് എത്തുകയും ചെയ്തു.
രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. നേരത്തെ ബാബുവുമായി സൈനികര്‍ സംസാരിച്ചു. ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് മുകളില്‍ എത്തിച്ചു. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജാണ് ദൗത്യ സംഘത്തെ നയിക്കുന്നത്.
മലമുകളില്‍ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി കരസേനാ ഉദ്യോഗസ്ഥര്‍ ദൗത്യം ആരംഭിച്ചത്. താഴെ ബാബുവിനെ കാത്ത് ഡോക്ടര്‍ അടക്കം ഒരു വൈദ്യ സംഘവും കാത്തുനില്ക്കുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തുടര്‍ന്നുള്ള വൈദ്യസഹായം ഇവര്‍ നല്‍കും. ബാബുവിനെ താഴെ എത്തിച്ചാലുടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. കരസേനയുടെ എന്‍ജിനിയറിങ് വിഭാഗം, എന്‍ഡിആര്‍എഫ് സംഘങ്ങളാണ് മലമുകളിലുണ്ടായിരുന്നത്, ഏതാനും പ്രദേശവാസികളും പര്‍വതാരോഹണ വിദഗ്ധരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ആധുനിക ഉപകരണങ്ങളുമായാണ് രണ്ടു സൈനിക സംഘങ്ങള്‍ ചൊവ്വാഴ്ച രാത്രി സ്ഥലത്തെത്തിയത്. പര്‍വതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാസംഘം ബെംഗളൂരുവില്‍നിന്ന് സുലൂര്‍ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനില്‍നിന്നുമാണ് എത്തിയത്. ബാബുവിനെ സുരക്ഷിതമായി എത്തിച്ചതോചെ ഇന്ത്യന്‍ സൈന്യത്തിനും ബാബുവിന്റെ മനക്കരുത്തിന് നിറഞ്ഞ കൈയടി നല്‍കുകയാണ് കേരളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: