Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കവി, ക്രാന്തദര്‍ശി; പരമേശ്വര്‍ജിയുടെ രണ്ടാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്

വേരറ്റുപോയ മരത്തിന് മണ്ണിലുയര്‍ന്ന് നില്‍ക്കാനാവില്ല. കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നത്തെ തിരിച്ചറിയുകയായിരുന്നു പരമേശ്വര്‍ജി. ശ്രീനാരായണ ഗുരു നേതൃത്വം നല്‍കിയ നവീകരണ പ്രക്രിയയുടെ ചുവട് പിടിച്ചല്ലാതെ നമുക്ക് മുന്നോട്ട് പോവാനാവില്ലെന്ന യാഥാര്‍ത്ഥ്യമാണ് പരമേശ്വര്‍ജി അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത്. രാഷ്‌ട്രത്തിന്റെ പരമവൈഭവം ജനപഥങ്ങളുടെ വികേന്ദ്രീകൃതമായ വികസനമാണെന്ന ഭാരതീയ വികസന മാതൃകയുടെ വക്താവായിരുന്നു അദ്ദേഹം. അതിലൂടെ രാഷ്‌ട്രത്തെ പരമ വൈഭവത്തിലെത്തിക്കാനുള്ള പ്രയത്‌നത്തിന് സ്വയം സമര്‍പ്പിക്കുകയായിരുന്നു പരമേശ്വര്‍ജിയെന്ന സ്വയംസേവകന്‍

എം. ബാലകൃഷ്ണന്‍ by എം. ബാലകൃഷ്ണന്‍
Feb 9, 2022, 06:00 am IST
in Main Article

വാക്കുകളുടെ ധാരാളിത്തമില്ലാതെ മലയാളിയെ കവിതയിലേക്ക് നയിച്ച മഹാകവി അക്കിത്തം പറഞ്ഞതിങ്ങിനെയാണ്, ‘സാമൂഹ്യജീവിതത്തില്‍ മാറ്റത്തിന്റെ കൊടിയും പിടിച്ചുനടന്ന മൂന്നു മഹാകവികളാണുള്ളത്. ഒന്ന് സ്വാമി വിവേകാനന്ദനാണ്. രണ്ടാമന്‍ ശ്രീനാരായണഗുരു. മൂന്നാമത്തേത് നാം ആദരിക്കുന്ന പരമേശ്വര്‍ജിയും. ഇത് പറയുമ്പോള്‍ നിങ്ങള്‍ നെറ്റി ചുളിച്ചേക്കാം. പക്ഷേ കാലം നാളെ ഇത് ലോകത്തോട് വിളിച്ചുപറയും എന്ന് എനിക്കുറപ്പുണ്ട്.” ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം സമര്‍പ്പിച്ച തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ചാണ് പരമേശ്വര്‍ജിയുടെ മുമ്പില്‍ ആദരവോടെ അക്കിത്തം ഈ വാക്കുകള്‍ സമര്‍പ്പിച്ചത്.  

പരമേശ്വര്‍ജി തന്റെ കവിതയെ സംഘത്തിന്റെ കൊടിക്കീഴില്‍ കെട്ടിയത് കാരണം മലയാളത്തിന് ഒരു മഹാകവിയെയാണ് നഷ്ടമായതെന്ന് സംഘത്തോടുള്ള ആദരവര്‍പ്പിച്ചു കൊണ്ടുതന്നെ കവി വിഷ്ണുനാരായണന്‍ നമ്പൂതിരി വേദനിച്ചതും മലയാളിയുടെ മനസ്സിലുണ്ട്. യജ്ഞപ്രസാദം എന്ന പരമേശ്വര്‍ജിയുടെ കവിതാ സമാഹാരത്തിനെഴുതിയ അവതാരികയില്‍ അക്കിത്തം ഇങ്ങിനെയുമെഴുതുന്നുണ്ട്, ‘ഈ നൂറ്റാണ്ടില്‍ കേരളത്തില്‍ ജനിക്കുകയും ഭാരതത്തിലാകെ പടര്‍ന്നു നില്‍ക്കുകയും ചെയ്ത മൂന്നു വ്യക്തികളാണ് കേളപ്പജി, ഇഎംഎസ്, പരമേശ്വര്‍ജി എന്നിവര്‍. എന്തൊക്കെ അഭിപ്രായ ഭിന്നതയുണ്ടായാലും അവനവനോട് കളവ് പറഞ്ഞുവെന്ന കുറ്റം ഈ മൂന്നു പേരിലും ചുമത്താനാവില്ല. കവിയുടേതില്‍ നിന്നു ഭിന്നമല്ലാത്ത ആത്മാരാധനയോടു കൂടി സാമൂഹ്യ ജീവിതത്തെ സേവിച്ചവരാണ് മൂന്നു പേരും. മൂന്ന് പേരും സാഹിത്യാദി കലകളോട് ദൃഢാഭിമുഖ്യം പുലര്‍ത്തി. എന്നാല്‍ മൂന്നു പേരുടെയും രചനകള്‍ സാധാരണ സാഹിത്യത്തിന്റെ മാനദണ്ഡങ്ങളെ വെച്ച് അളക്കാവുന്നതിന്നുപരിയായിരുന്നു.’

ഭാരമഖിലം പേറിടും ആധാരശിലയായി മാറിടാവൂ

കാലത്തെ കടന്നു കാണുന്നവനാണ് കവി എന്നു പറയാറുണ്ടല്ലോ. കാലത്തെ കടന്നു കണ്ട ക്രാന്തദര്‍ശിയായിരുന്നു ആര്‍എസ്എസ് പ്രചാരകനായ പരമേശ്വര്‍ജി. എഴുത്തുകാരനും കവിയും പത്രാധിപരും രാഷ്ടീയക്കാരനും പ്രഭാഷകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമെന്നിങ്ങനെ സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ തല ഉയര്‍ത്തിപ്പിടിച്ച് നടന്ന ധിഷണാശാലിയായ അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഒരു സ്വയംസേവകന്‍ എന്താണെന്ന് ജീവിച്ചു കാണിക്കുകയായിരുന്നു. വിദേശ സര്‍വ്വകലാശാലകളിലും വിഖ്യാതമായ പ്രഭാഷണ വേദികളിലും അഗാധമായ പാണ്ഡിത്യത്തികവോടെ അറിവ് പങ്ക് വെച്ച പരമേശ്വര്‍ജി പാണ്ഡിത്യഭാരമൊന്നുമില്ലാതെ സാധാരണക്കാരോടും സംവദിച്ചു. പ്രവര്‍ത്തിച്ച രാഷ്‌ട്രീയപാര്‍ട്ടി അധികാരത്തിന്റെ ഉത്തുംഗപദത്തിലെത്തിയപ്പോള്‍ അധികാരമൊന്നുമല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് തിരിഞ്ഞു നടന്നു. ഏത് പദവിയും കിട്ടുമെന്നിരിക്കേ ‘ഭാരമഖിലം പേറിടും ആധാരശിലയായി മാറിടാവൂ’ എന്ന മനസ്സോടെ അദ്ദേഹത്തിന് ജീവിക്കാന്‍ കഴിഞ്ഞു.

1990കളുടെ തുടക്കത്തിലാണ് കേരളത്തിലെ പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്ന് ദേശീയനേതൃത്വം ആലോചിക്കുന്നത്. സിപിഎമ്മിന്റെ അക്രമവും വിദ്വേഷ രാഷ്ടീയവും ജനാധിപത്യവിരുദ്ധ സമീപനവും കേരളത്തെ സംഘര്‍ഷമയമാക്കുകയായിരുന്നു. സംഘപ്രസ്ഥാനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന തലം വരെ അതെത്തിക്കഴിഞ്ഞിരുന്നു. ഇത്തരം കാര്യങ്ങള്‍ ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്ന ഉദ്ദേശ്യത്തോടെ കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്ക് എത്തിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ സ്വാഭാവികമായും അത് പരമേശ്വര്‍ജി തന്നെയാവണമെന്ന തീരുമാനമാണുണ്ടായത്. എന്നാല്‍ പരമേശ്വര്‍ജി അധികാര രാഷ്‌ട്രീയത്തിലേക്കില്ലെന്ന ഉറച്ച നിലപാടോടെ പകരം ഒ. രാജഗോപാലിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങിനെയാണ് താന്‍ മധ്യപ്രദേശില്‍ നിന്ന് എംപിയായതും പിന്നീട് മന്ത്രിയായതുമെന്ന് രാജേട്ടന്‍ എഴുതിയിട്ടുണ്ട്.  

നവോത്ഥാനത്തിന്റെ  പ്രവാചകന്‍  

സംഘര്‍ഷത്തിന് പകരം സംവാദമാകണം എന്ന നിലപാടോടെ ഭാരതീയ വിചാര കേന്ദ്രത്തിലുടെ തുടക്കമിട്ട വൈചാരിക മുന്നേറ്റത്തിന്റെ തേര് തെളിക്കാന്‍ തന്നെ തീരുമാനിച്ചുകൊണ്ടായിരുന്നു പരമേശ്വര്‍ജിയുടെ പിന്മാറ്റം. തന്നേക്കാള്‍ ഉയര്‍ന്ന നിലകളിലേക്ക് സഹപ്രവര്‍ത്തകരെ വളര്‍ത്താനുള്ള സംഘകാര്യകര്‍ത്താവിന്റെ ആദര്‍ശനിഷ്ഠയില്‍ നിന്നാണല്ലോ അത്തരം ധീരമായ തീരുമാനങ്ങള്‍ ഉണ്ടാവുന്നത്.

വൈദേശിക ആശയങ്ങള്‍ക്കടിപ്പെട്ട്, തനിമ നഷ്ടപ്പെടുന്ന കേരളത്തെക്കുറിച്ചുള്ള ആശങ്ക പരമേശ്വര്‍ജിയുടെ മനസിലെന്നുമുണ്ടായിരുന്നു. ഭാരതീയതയുടെ പ്രാദേശികമായ ആവിഷ്‌കാരമാണ് കേരളമെന്നും കേരളത്തിന്റെ പോക്ക് ദേശീയതയില്‍ നിന്നുള്ള അകല്‍ച്ചയാണെന്നും പരമേശ്വര്‍ജി നിരന്തരമായി മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. ഉള്ളു പൊള്ളയായ കേരളവികസന മാതൃക ഊതി വീര്‍പ്പിച്ച ബലൂണായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മലയാളിയുടെ മനസ്സിലെത്തിച്ചത് പരമേശ്വര്‍ജിയായിരുന്നു. കേരളത്തിന്റെ നവോത്ഥാന പാത അട്ടിമറിക്കപ്പെട്ടത് ഭൗതികവാദ ആശയങ്ങളുടെ കടന്നുകയറ്റം കൊണ്ടാണെന്ന ബോധ്യത്തില്‍ നിന്നാണ് ‘ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന ഗ്രന്ഥം ഉടലെടുക്കുന്നത്. ഇടത് സഹയാത്രികനായ ഡോ. ബി. ഇക്ബാലിന്റെ ഒരനുഭവം ഈ ഗ്രന്ഥത്തിന്റെ പ്രസക്തി എന്തെന്ന് വിശദീകരിക്കുന്നുണ്ട്.

പരമേശ്വര്‍ജിയെ ഡോ.ബി. ഇക്ബാല്‍ അനുസ്മരിക്കുന്ന രണ്ടു സംഭവങ്ങളിലൊന്ന് ഇഎംഎസ് നമ്പൂതിരിപ്പാടുമായുണ്ടായ ഒരു ചര്‍ച്ചയുമായി ബന്ധപ്പെട്ടാണ്. 1996ല്‍ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം സംസാരിക്കാന്‍ ഇഎംഎസ്സിന്റെ വീട്ടില്‍ ഡോ.ഇക്ബാല്‍ എത്തുന്നു. തന്റെ പുസ്തകക്കൂട്ടത്തില്‍ നിന്ന് നമ്പൂതിരിപ്പാട് ഒരു പുസ്തകമെടുത്ത് ഡോ. ഇക്ബാലിന് നല്‍കിയിട്ട് ‘ഇത് വായിച്ചില്ലെങ്കില്‍ ഉടനെ വായിക്കണം’. എന്ന് നിര്‍ദ്ദേശിക്കുന്നു. വൈകാതെ താനൊരു റിവ്യു എഴുതുന്നുണ്ടെന്ന് കൂടി ഇഎംഎസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പുസ്തകവും ഇഎംഎസിന്റെ വിമര്‍ശന പഠനവും വൈകാതെ വായിച്ചുവെന്ന് പറഞ്ഞു കൊണ്ടാണ് ഡോ.ഇക്ബാല്‍ തന്റെ അനുസ്മരണക്കുറിപ്പ് തുടരുന്നത്.

ശ്രീനാരായണ ഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന പുസ്തകത്തെക്കുറിച്ചാണ് നമ്പൂതിരിപ്പാട് അന്ന് ഡോ. ഇക്ബാലിനോട് സംസാരിച്ചത്. ജനകീയാസൂത്രണ ചര്‍ച്ചയില്‍ പരമേശ്വര്‍ജിയുടെ പുസ്തകം കടന്നു വരാനിടയായ സാഹചര്യം എന്തായിരുന്നുവെന്ന് ഡോ.ഇക്ബാല്‍ വിശദീകരിച്ചിട്ടില്ല. അത് വായനക്കാര്‍ക്ക് ഊഹിക്കാവുന്നതാണ്. ‘ശ്രീനാരായണനെ തുടര്‍ന്ന് വന്ന സംന്യാസിമാരും ചുരുക്കം ചില മതഭക്തരുമൊഴിച്ച് ഈഴവരില്‍ തന്നെ അധികമാരും സ്വാമികളുടെ സംന്യാസജീവിതത്തെ ആദര്‍ശമാക്കിയെടുക്കുന്നില്ലെന്നും ശിവഗിരി തീര്‍ത്ഥാടന പരിപാടിയില്‍ പങ്കെടുക്കുന്നത് അവിവേകമായിരിക്കുമെന്നും പറഞ്ഞ ഇഎംഎസിന് പക്ഷെ പരമേശ്വര്‍ജി അമ്പത് കൊല്ലം മുമ്പ് എഴുതിയ ‘ശ്രീനാരായണ ഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തെക്കുറിച്ച് അറിവും അതിന്റെ ‘പ്രത്യാഘാതത്തെക്കുറിച്ചുള്ള’ കമ്യൂണിസ്റ്റ് ധാരണയുമുണ്ടായിരുന്നുവെന്ന് വ്യക്തം. 1948 ല്‍ ‘കേരളം  മലയാളികളുടെ മാതൃഭൂമി’ എന്ന ബൃഹദ്ഗ്രന്ഥം രചിച്ച ഇഎംഎസ് നമ്പൂതിരിപ്പാട് ആ ചരിത്ര പുസ്തകത്തില്‍ ശ്രീനാരായണഗുരുവിനെ അടയാളപ്പെടുത്തിയതെങ്ങിനെയെന്നും ശ്രീനാരായണ ഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ പി.പരമേശ്വരന്‍ എങ്ങിനെയാണ് വിശദീകരിച്ചതെന്നും താരതമ്യപ്പെടുത്തുമ്പോള്‍ കേരളം എത്തിനില്‍ക്കുന്ന പ്രതിസന്ധിയുടെ കാരണങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാവുംവേരറ്റുപോയ മരത്തിന് മണ്ണിലുയര്‍ന്ന് നില്‍ക്കാനാവില്ല. കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നത്തെ തിരിച്ചറിയുകയായിരുന്നു പരമേശ്വര്‍ ജി. ശ്രീനാരായണ ഗുരു കേരളത്തെ വിധേയമാക്കിയ നവീകരണ പ്രക്രിയയുടെ ചുവട് പിടിച്ചല്ലാതെ നമുക്ക് മുന്നോട്ട് പോവാനാവില്ലെന്ന യാഥാര്‍ത്ഥ്യമാണ് പരമേശ്വര്‍ജി അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത്. രാഷ്‌ട്രത്തിന്റെ പരമവൈഭവം ജനപഥങ്ങളുടെ വികേന്ദ്രീകൃതമായ വികസനമാണെന്ന ഭാരതീയ വികസന മാതൃകയുടെ വക്താവായിരുന്നു അദ്ദേഹം. അതിലൂടെ രാഷ്‌ട്രത്തെ പരമ വൈഭവത്തിലെത്തിക്കാനുള്ള പ്രയത്‌നത്തിന് സ്വയം സമര്‍പ്പിക്കുകയായിരുന്നു പരമേശ്വര്‍ജിയെന്ന സ്വയംസേവകന്‍.

Tags: poetP Parameswaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.ഐ. ശങ്കരനാരായണൻ ആശുപത്രിയിൽ

India

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

അഞ്ചാമത് പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പി. പരമേശ്വരന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. കെ.സി. സുധീര്‍ ബാബു, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. സന്തോഷ് സമീപം
Kerala

വികസിത ഭാരതത്തിന് ശാസ്ത്ര സാങ്കേതികവിദ്യയുടെ പങ്ക് നിര്‍ണായകം: ഡോ. ജിതേന്ദ്ര സിങ്

Kerala

അഞ്ചാമത് പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം 28ന്; കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്യും

Vicharam

ഇടം തിരിഞ്ഞ്, വലം തിരിഞ്ഞ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.