കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് മേയ് 15, 16, 17 തീയതികളില്‍ പൊതുപ്രവേശനപരീക്ഷ (കുസാറ്റ്-ക്യാറ്റ് 2022) നടത്തും. കേരളത്തലെ 14 ജില്ലാ ആസ്ഥാനങ്ങളും കോയമ്പത്തൂര്‍, ചെന്നൈ, മാംഗ്ലൂര്‍, ബാംഗ്ലൂര്‍, മുംബൈ, ന്യൂദല്‍ഹി, പ്രയാഗ്രാജ്, ലക്നൗ, പാറ്റ്ന, റാഞ്ചി, കോട്ട, കൊല്‍ക്കത്ത എന്നിവയുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. സമഗ്രവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും പ്രവേശന വിജ്ഞാപനവും https://admissions.cusat.ac.in ല്‍ ലഭ്യമാണ്.
കുാറ്റ്- ക്യാറ്റില്‍ പങ്കെടുക്കുന്നതിന് ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 7 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സ്റ്റേറ്റ് മെരിറ്റ് സീറ്റുകളും അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളും ലഭ്യമാണ്. അപേക്ഷാ ഫീസ് 1100 രൂപ. സംസ്ഥാനത്തെ എസ്സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപ മതി. ഇന്ത്യന്‍ ഗള്‍ഫ് വര്‍ക്കേഴ്സിന്റെ കുട്ടികള്‍ക്ക് 6100 രൂപയാണ് ഫീസ്. എന്‍ആര്‍ഐ സീറ്റുകള്‍ക്ക് ഫീസ് 5000 രൂപയാണ്. രജിസ്ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്. ഘട്ടം ഘട്ടമായാണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ലേറ്റ് ഫീസോടുകൂടി മാര്‍ച്ച് 14 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കോഴ്സുകള്‍: എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തില്‍ ബിടെക് (റഗുലര്‍- 4 വര്‍ഷം) ഇന്റഗ്രേറ്റഡ് എംഎസ്സി (5 വര്‍ഷം), ബികോം എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ത്രിവത്സര എല്‍എല്‍ബി, എല്‍എല്‍എം, ബിവോക്, എംവോക്, എംഎസ്സി, എംഎ, എംസിഎ, എംഎഫ്എസ്സി മുതലായ കോഴ്സുകളിലാണ് പ്രവേശനം.
ബിടെക് റഗുലര്‍ കോഴ്സില്‍ സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍, സേഫ്റ്റി ആന്റ് ഫയര്‍ ന്‍ജിനീയറിങ്, മറൈന്‍ എന്‍ജിനീയറിങ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഷിപ്പ് ബില്‍ഡിങ്, പോളിമെര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്ട്രോള് എന്‍ജിനീയറിങ് ബ്രാഞ്ചുകളിലാണ് പ്രവേശനം.
മാത്തമാറ്റിക്സിന് 50 ശതമാനവും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്കാണ് ബിടെക് പ്രവേശനത്തിന് അര്‍ഹത. എസ്ഇബിസി വിഭാഗങ്ങള്‍ക്ക് 45% മാര്‍ക്കും എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് മിനിമം പാസ്മാര്‍ക്കും മതിയാകും.
ബിടെക് മറൈന്‍ എന്‍ജിനീയറിങ്ങിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സിന് ശരാശരി 60% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു പരീക്ഷക്കുള്ളവര്ക്കാണ് പ്രവേശനം. മാത്തമാറ്റിക്സില്‍ പ്രത്യേകം 50% മാര്‍ക്ക് േവണം. 10/12 ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷിന് 50% മാര്‍ക്കുണ്ടാകണം. പ്രായപരിധി 25 വയസ്.
ബിടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ്ഷിപ്പ് ബില്‍ഡിങ് കോഴ്സിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടെ ഫസ്റ്റ് ക്ലാസില്‍ (60% മാര്‍ക്കില്‍ കുറയരുത്) പ്ലസ്ടു വിജയിച്ചിരിക്കണം. മാത്തമാറ്റിക്സിന് പ്രത്യേകം 50% മാര്‍ക്ക്, പിസിഎമ്മിന് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ വേണം.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎസ്സി കോഴ്സില്‍ ഫോട്ടോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ സയന്‍സ്), ബയോളജിക്കല്‍ സയന്‍സസ്/കെമിസ്ട്രി/മാത്തമാറ്റിക്സ്/ഫിസിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ഐഛികവിഷമായി/സ്പെഷ്യലൈസ് ചെയ്ത് പഠിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് അക്കാഡമിക് മികവോടെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ്പരീക്ഷ വിജയിച്ചവര്‍ക്കാണ് പ്രവേശനം.
പഞ്ചവത്സര ബിബിഎ, എല്‍എല്‍ബി, ബികോം എല്‍എബി ഹോണേഴ്സ് കോഴ്സുകള്‍. യോഗ്യത- പ്ലസ്ടു സയന്‍സ്/കോമേഴ്സ് 60% മാര്‍ക്കില്‍ കുറയാതെയും ആര്‍ട്സ് ഹ്യൂമാനിറ്റീസ് 55% മാര്‍ക്കില്‍ കുറയാതെയും വിജയിച്ചിരിക്കണം.
മറ്റ് കോഴ്സുകള്‍: ബിവോക് (3 വര്‍ഷം)- ബിസിനസ് പ്രോസസ് ആന്റ് ഡാറ്റാ അനലിറ്റിക്സ്. എംഎസ്സി- (രണ്ട് വര്‍ഷം) വിഷയങ്ങള്‍- മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/ഡാറ്റാ സയന്‍സ്), ഫോറന്‍സിക് സയന്‍സ്, ഇലക്ട്രോണിക് സയന്‍സ്, ഹൈഡ്രോ കെമിസ്ട്രി, ഓഷ്യാനോഗ്രാഫി, മറൈന്‍ ജിയോളജി, മറൈന്‍ ജിയോഫിസിക്സ്, മെറ്റിയോറോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് ടെക്നോളജി, ബയോടെക്നോളജി, മൈക്രോബയോളജി, മറൈന്‍ ബയോളജി, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, ഇക്കണോമെട്രിക്സ് ആന്റ് ഫിനാന്‍ഷ്യല്‍ ടെക്നോളജി, എംഎഫ്എസ്സി സീഫുഡ് സേഫ്റ്റി ആന്റ് ട്രേഡ്, എംവോക്-മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഡവലപ്മെന്റ്, ടെക്നോളജി ആന്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടിങ്; എംസിഎ; എംഎ- അപ്ലൈഡ് ഇക്കണോമിക്സ്, ഹിന്ദി ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍; എംബിഎ, എല്‍എല്‍എം, എല്‍എല്‍എം- പിഎച്ച്ഡി, എംബിഇ, എംടെക്; പിഎച്ച്ഡി.
കോഴ്സുകളുടെ വിശദാംശങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടിക്രമങ്ങളും സംവരണവുമെല്ലാം പ്രോസ്പെക്ടസിലുണ്ട്. എംബിഎ പ്രവേശനത്തിന് ഐഐഎം-ക്യാറ്റ്/സിമാറ്റ്/കെമാറ്റ് സ്കോറും എംടെക് പ്രവേശനത്തിന് ഗേറ്റ് സ്കോറും ആവശ്യമാണ്.
കുസാറ്റ്- ക്യാറ്റ് 2021 സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും https://admissions.cusat.ac.in- സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: