തിരുവനന്തപുരം: മീഡിയാവണ്‍ വിലക്ക് ശരിവെച്ചതോടെ കോടതിക്കെതിരേ പ്രസ്താവനയുമായി തീവ്ര ഇസ്ലാമിക സംഘടന എസ്ഡിപിഐ. ഹൈക്കോടതി വിധി ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആരോപണങ്ങള്‍ അതേപടി ശരിവെക്കുന്ന കോടതി നിലപാട് ജുഡീഷറിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തും. സംഘപരിവാര വംശീയതയെ ദേശീയതയായി ചിത്രീകരിക്കുന്ന വിചിത്ര വാദത്തിന് നീതിപീഠം പിന്തുണയേകുന്നത് അപകടകരമാണ്.
ഭരണകൂടങ്ങളെ വിമര്‍ശിക്കുകയെന്നത് ജനാധിപത്യത്തിന്റെ കാതലാണ്. സര്‍ക്കാരുകളുടെ ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളെ വിമര്‍ശിക്കുകയെന്നത് മാധ്യമങ്ങളുടെ ബാധ്യതയാണ്. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ നിശബ്ദമാക്കുന്നത് ഏകാധിപത്യമാണ്. ആ ഏകാധിപത്യത്തിന് നീതിപീഠം കൂട്ടുനില്‍ക്കരുതെന്ന് എസ്ഡിപിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: