തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യും. നാളെ കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശം. നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് സമന്‍സ് നല്കി. ഇഡി കസ്റ്റഡിയിലിരിക്കെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതിലെ ഗൂഢാലോചന അന്വേഷിക്കാനാണ് ഇഡിയുടെ നീക്കം. ചോദ്യം ചെയ്യലിനിടെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് പറഞ്ഞത് അസൂത്രിതമായിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
എം ശിവശങ്കറാണ് പിന്നിലെന്നും സ്വപ്ന തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഇഡി സമന്‍സ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്പോര്‍ട്സ്- യുവജനകാര്യ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍. ഇഡി ചോദ്യം ചെയ്തത് കൃത്യമായ രേഖകള്‍ കാട്ടിയായിരുന്നെന്നും ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അവര്‍ ഹാജരാക്കിയെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: