ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലക്ക് (ജെഎന്‍യു) ആദ്യ വനിതാ വൈസ്ചാന്‍സലര്‍ പൂനെ സാവിത്രി ഭായ് ഫുലെ സര്‍വകലാശാലയിലെ പ്രൊഫസറായ ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റാണ് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍.
പൂനെ സാവിത്രിഭായ് ഫുലെ സര്‍വകലാശാലയിലെ പൊളിറ്റിക്‌സ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു 59 കാരിയായ ശാന്തിശ്രീ പണ്ഡിറ്റ്
പ്രൊഫ ശാന്തിശ്രീ പണ്ഡിറ്റ് ജെഎന്‍യുവില്‍ നിന്ന് എംഫിലും പിഎച്ച്ഡിയും നേടി. 1988ല്‍ ഗോവ യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപക ജീവിതം ആരംഭിച്ചു. 1993ല്‍ പൂനെ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.
ഡോ.ശാന്തിശ്രീ പണ്ഡിറ്റ് വിവിധ അക്കാദമിക് ബോഡികളില്‍ ഭരണപരമായ സ്ഥാനം വഹിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ഐസിഎസ്എസ്ആര്‍) അംഗം, കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള വിസിറ്റേഴ്‌സ് നോമിനി എന്നിങ്ങനെ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക