ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ആചാരങ്ങള്‍ അനുവദിക്കാത്തതിന്റെ ഭാഗമായി ഹിജാബ് വിലക്കിയതിനെതിരേ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയ രണ്ടു പേര് മാരകായുധങ്ങളുമായി അറസ്റ്റിലായി. കുന്ദാപൂരിനടുത്തുള്ള ഗംഗോല്ലി ഗ്രാമത്തില്‍ നിന്നുള്ള ഹാജി അബ്ദുള്‍ മജീദ്, റജ്ജാബ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉഡുപ്പിയിലെ കുന്ദാപൂര്‍ ഏരിയയിലെ കോളജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെയാണ് പ്രതിഷേധം നടന്നത്.
ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ ഗവണ്മെന്റ് പിയു കോളജിന് സമീപമാണ് മാരകായുധങ്ങളുമായി രണ്ട് പേര് പിടിയില്‍. ആയുധങ്ങളുമായെത്തിയ അഞ്ച് പേരില്‍ മൂന്ന് പേര് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കുന്ദാപൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്കൂള്‍ മാനേജ്മെന്റ് തീരുമാനിച്ച യൂണിഫോം മാത്രമേ ധരിക്കാന്‍ പാടുള്ളൂവെന്നും മറ്റ് മതപരമായ ആചാരങ്ങള്‍ കോളജുകളില്‍ അനുവദിക്കില്ലെന്നും കാണിച്ച് യൂണിവേഴ്സിറ്റിക്ക് വിദ്യാഭ്യാസ ബോര്‍ഡ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: