കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് ഉള്‍പ്പടെയുള്ള കൂട്ടുപ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധിയോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റീസ് പി.ഗോപിനാഥാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.
ഏതെങ്കിലും സാഹചര്യത്തില്‍ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കില്‍ അന്വേഷണ സംഘത്തിന് അറസ്റ്റ് അപേക്ഷയുമായി എത്താമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിധിക്കെതിരെ പ്രോസിക്യൂഷന് സുപ്രീംകോടതിയെ .സമീപിക്കും. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ശക്തമായ വാദം. അന്വേഷണവുമായി ദിലീപ് അടക്കമുള്ള പ്രതികള്‍ സഹകരിക്കുന്നില്ലെന്നും മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് നല്‍കിയില്ലെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.
വിധിക്ക് മുന്നോടിയായി െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആലുവയിലെ ദിലീപിന്റെ വീടിന് മുന്നില്‍ തമ്പടിച്ചിരുന്നു. ഹര്‍ജി തള്ളുകയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കടക്കുമായിരുന്നു. എന്നാല്‍ വീട്ടില്‍ ദിലീപോ കുടുംബാംഗങ്ങളോ ഇല്ലെന്നാണ് വിവരം. കേസിലെ മറ്റ് പ്രതികളായ ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ശരത് എന്നിവരുടെ അറസ്റ്റിനും നീക്കമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: