അഹമ്മദാബാദ്: മുന്നില്‍ നിന്ന് നയിച്ച ഹിറ്റ്മാന് രോഹിത് ശര്‍മ്മയുടെ അടിപൊളി ബാറ്റിങ്ങും യുസ്വേന്ദ്ര ചഹലിന്റെ സ്പിന്‍ മാജിക്കും ഇന്ത്യക്ക് ആയിരാമത്തെ ഏകദിനത്തില്‍ വിജയമൊരുക്കി. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് വിന്‍ഡീസിനെ തോല്‍പ്പിച്ചു.
ഇന്ത്യയുടെ ആയിരാമത്തെ രാജ്യാന്തര ഏകദിനമാണിത്. ഈ വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലായി. ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായി രോഹിതിന്റെ അരങ്ങേറ്റ മത്സരമാണിത്.
യുസ്വേന്ദ്ര ചഹലും വാഷിങ്ടണ്‍ സുന്ദറും തീര്‍ത്ത സ്പിന്‍ കെണിയില്‍ തകര്‍ന്നടിഞ്ഞ വിന്‍ഡീസ് 43.5 ഓവറില്‍ 176 റണ്‍സിന് ഓള് ഔട്ടായി. തുടര്‍ന്ന് 177 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച ഇന്ത്യ 28 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. ചഹലും സുന്ദറും ചേര്‍ന്ന് വിന്‍ഡീസിന്റെ ഏഴു വിക്കറ്റുകള്‍ പിഴുതൊടുത്തു. ചഹല്‍ 49 റണ്‍സിനു നാലു വിക്കറ്റും സുന്ദര്‍ മുപ്പത് റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്ത്തി. ചഹലാണ് കളിയിലെ കേമന്‍.
ഇന്ത്യന്‍ ക്യാപ്റ്റന്‍ 51 പന്തില്‍ അറുപത് റണ്‍സ് അടിച്ചെടുത്ത് ടോപ്പ് സ്കോററായി. പത്ത്് ഫോറും ഒരു സിക്സറും പൊക്കി. സൂര്യകുമാര്‍ യാദവ് 36 പന്തില്‍ 34 റണ്‍സുമായും അരങ്ങേറ്റക്കാരനായ ദീപക് ഹൂഡ 32 പന്തില്‍ 26 റണ്‍സുമായും കീഴടങ്ങാതെ നിന്നു. ആദ്യ വിക്കറ്റില്‍ രോഹിതും ഇഷാന് കിഷനും 84 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യക്ക് ഗംരീര തുടക്കം നല്കി. എന്നാല്‍ രോഹിത് ശര്‍മ്മ , ഇഷാന് കിഷന് (28) വിരാട് കോഹ് ലി (8), ഋഷഭ് പന്ത് (11) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ പതറി. എന്നാല്‍ സൂര്യകുമാര്‍ യാദവും ദീപക് ഹൂഡയും വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ബാറ്റിങ്ങിനയക്കപ്പെ്ട്ട വിന്‍ഡീസ് മുന്‍ നായകന് ജേസണ്‍ ഹോഡറിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് സ്കോര്‍ 176 റണ്‍സിലെത്തിച്ചത്. ഹോള്‍ഡര്‍ 71 പന്തില്‍ നാലു സിക്സറുകളുടെ പിന്‍ബലത്തില്‍ 57 റണ്‍സ് കുറിച്ചു. ഫാബിയന്‍ അലന് 29 റണ്‍സ് എടുത്തു.
സ്കോര്‍ബോര്‍ഡ്
വിന്‍ഡീസ്: ഷായ് ഹോപ്പ് ബി മുഹമ്മദ് സിറാജ് 8, ബ്രണ്ടന്‍ കിങ്് സി യാദവ് ബി വാഷിങ്ടണ്‍ സുന്ദര്‍ 13, ഡാരന്‍ ബ്രാവോ എല്‍ബിഡബ്ല്യു ബി വാഷിങ്ടണ്‍ സുന്ദര്‍ 18, ഷമര്‍ ബ്രൂക്ക്സ് സി ഋഷന്ത് പന്ത് ബി ചഹല്‍ 12, നിക്കോളസ് പൂരന് എല്‍ബിഡബ്ല്യു ബി ചഹല്‍ 18, കീരോണ്‍ പൊള്ളാര്‍ഡ്് ബി ചഹല്‍ 0, ജേസണ്‍ ഹോള്‍ഡര്‍ സി ഋഷന്ത് പന്ത് ബി പ്രസിദ്ധ് കൃഷ്ണ 57, അകീല്‍ ഹുസൈന് സി ഋഷന്ത് പന്ത് ബി പ്രസിദ്ധ് കൃഷ്ണ 0, ഫാബിന് അലന് സി ആന്‍ഡ് ബി വാഷിങ്ടണ്‍ സുന്ദര്‍ 29, അല്‍സാരി ജോസഫ് സി യാദവ് ബി ചഹല്‍ 13, കെമര്‍ റോച്ച് നോട്ടൗട്ട് 0, എക്സ്ട്രാസ് 8, ആകെ 43.5 ഓവറില്‍ 176.
വിക്കറ്റ് വീഴ്ച: 1-13, 2-44, 3-45, 4-71, 5-71, 6-78, 7-79, 8-157, 9-167, 10-176.
ബൗളിങ്: മുഹമ്മദ് സിറാജ് 8-2-26-1, പ്രസിദ്ധ് കൃഷ്ണ 10-0-29-2, വാഷിങ്ടണ്‍ സുന്ദര്‍ 9-1-30-3, ഷാര്‍ദുല്‍ താക്കുര്‍ 7-0-38-0, യുസ്വേന്ദ്ര ചഹല്‍ 9.5-0-49-4.
ഇന്ത്യ: രോഹിത് ശര്‍മ്മ എല്‍ബിഡബ്ല്യു ബി ജോസഫ് 60, ഇഷാന് കിഷന് സി അലന് ബി ഹുസൈന് 28, വിരാട് കോഹ് ലി സി റോച്ച് ബി ജോസഫ് 8, ഋഷഭ് പന്ത് റണ്‍ഔട്ട് 11, സൂര്യകുമാര്‍ യാദവ്് നോട്ടൗട്ട് 34, ദീപക് ഹൂഡ നോട്ടൗട്ട്് 26 , എക്സ്ട്രാസ് 11 ആകെ 28 ഓവറില്‍ നാലു വിക്കറ്റിന് 178.
വിക്കറ്റ് വീഴ്ച: 1-84, 2-93, 3-115, 4-116
ബൗളിങ്: കെമര്‍ റോച്ച് 5-0-41-0, ജേസണ്‍ ഹോള്‍ഡര്‍ 5-0-29-0, അല്‍സാരി ജോസഫ് 7-0-45-2, അകീല്‍ ഹുസൈന് 9-0-46-1, ഫാബിയന്‍ അലന് 2-0-14-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: