പത്തനംതിട്ട: അയിരൂര്‍-ചെറുകോല്‍പ്പുഴ വിദ്യാധിരാജ നഗറില്‍ 110-ാമത് ഹിന്ദുമത പരിഷത്തിന് ഇന്ന് തിരിതെളിയും. രാവിലെ 11ന് വിവിധ ഘോഷയാത്രകള്‍ക്ക് സ്വീകരണം നല്‍കും. വൈകിട്ട് 4ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം നിര്‍വഹിക്കും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ അധ്യക്ഷനാകും.
സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ജസ്റ്റിസ് എന്‍. നഗരേഷ് മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് 7ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. നാളെ രാവിലെ 10ന് തീര്‍ത്ഥപാദീയ ദര്‍ശനസഭയില്‍ ചിദ്വിലാസിനി പ്രഭാഷണം നടത്തും. 3ന് മാര്ഗദര്ശനസഭയില് സ്വാമി ചിദാനന്ദപുരി അധ്യക്ഷനാകും. എ. ഗോപാലകൃഷ്ണന്, ഡോ. ടി.എസ്. വിജയന് കാരുമാത്ര എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 7ന് സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തും.
8ന് 3.30ന് സാംസ്കാരിക സമ്മേളനത്തില്‍ മാര്‍ഗദര്‍ശക മണ്ഡലം കാര്യദര്‍ശി സത്സ്വരൂപാനന്ദ സ്വാമി അധ്യക്ഷനാകും. മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. ദേശമംഗലം ഓംകാര ആശ്രമം അധിപതി നിഗമാനന്ദ തീര്‍ഥപാദ സ്വാമി മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 7ന് ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി പ്രഭാഷണം നടത്തും.
9ന് 3.30ന് അയ്യപ്പഭക്ത സമ്മേളനത്തില്‍ പന്തളം കൊട്ടാരത്തിലെ പി.രാജരാജവര്‍മ അധ്യക്ഷനാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും. കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. 7ന് സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ പ്രഭാഷണം നടത്തും.
10ന് 3.30ന് വിദ്യാഭ്യാസ സഭയില്‍ വിദ്യാഭാരതി മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ.പി.കെ.മാധവന് അധ്യക്ഷനാകും. 7ന് കേസരി ചീഫ് എഡിറ്റര്‍ ഡോ. എന്‍.ആര്.മധു പ്രഭാഷണം നടത്തും. 11ന് 3.30ന് ആചാര്യ അനുസ്മരണ സഭയില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി ഗരുഡധ്വജാനന്ദ സ്വാമി അധ്യക്ഷനാകും.
ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ആചാര്യന് ശാരദാനന്ദ സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്യും. 7ന് ആര്. രാമാനന്ദ് പ്രഭാഷണം നടത്തും. 12ന് 3.30ന് വനിതാ സമ്മേളനം ഹിന്ദു മത മഹാമണ്ഡലം വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്യും. തിരുവല്ല മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമിനി ഭവ്യാമൃതപ്രാണ അനുഗ്രഹപ്രഭാഷണം നടത്തും.
ഡോ.വി.ടി. ലക്ഷ്മി വിജയന് പ്രഭാഷണം നടത്തും. മതപാഠശാല ബാലഗോകുലം ആധ്യാത്മിക പഠനകേന്ദ്രം മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം മാതാ സത്യപ്രിയാനന്ദ സരസ്വതി നിര്‍വഹിക്കും. 13ന് രാവിലെ 10ന് ബാല പ്രതിഭാസംഗമം. വൈകിട്ട് 4ന് നടക്കുന്ന സമാപനസഭയില്‍ ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി വി.മുരളീധരന് ഉദ്ഘാടനവും സ്വാമി ജ്ഞാനാമൃതാനന്ദപുരി സമാപന സന്ദേശവും നിര്‍വഹിക്കുമെന്ന് പ്രസിഡന്റ് പി.എസ്.നായര്‍, സെക്രട്ടറി എ.ആര്.വിക്രമന് പിള്ള എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: