മുംബയ്: ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുന്നത് ബിജെപി റദ്ദാക്കി. ലഖ്നൗവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് മൗര്യ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് എന്നിവര്‍ പങ്കെടുത്ത പ്രകടനപത്രിക പുറത്തിറക്കാനുള്ള പരിപാടി നിര്‍ത്തിവച്ച് നേതാക്കള്‍ രണ്ടു മിനിറ്റ് മൗനം ആചരിച്ചു.
പ്രകടന പത്രിക പുറത്തിറക്കുന്നതിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. ലതാ മങ്കേഷ്കറിന്റെ വിയോഗത്തെ തുടര്‍ന്ന് ഗോവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെര്‍ച്വല്‍ റാലി ഉള്‍പ്പെടെ, ബിജെപിയുടെ മറ്റ് ചില രാഷ്ട്രീയ പരിപാടികളും നിര്‍ത്തിവച്ചു.
പഞ്ചാബ് തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന്റെ ആഘോഷ പരിപാടികള്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ചു.
ദുഃഖസൂചകമായി, പാര്‍ട്ടിയുടെ ആഘോഷപരിപാടികള്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചരജിത് സിംഗിനെ ലുധിയാനയില്‍ നടന്ന റാലിയില്‍ പ്രഖ്യാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: