ആന്റിഗ്വ: അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് കീരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ 4 വിക്കറ്റിന് തോല്പിച്ചു.അഞ്ച് വിക്കറ്റെടുക്കുകയും ബാറ്റിംഗിനിറങ്ങി നിര്‍ണായക 35 റണ്‍സെടുക്കുകയും ചെയ്ത രാജ് ബാവയാണ് ഫൈനലിലെ താരം. ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസാണ് ടൂര്‍ണമെന്റിലെ താരം.അഞ്ചാമത് അണ്ടര്‍19 കിരിടമാണ് ഇന്ത്യയുടേത്.
ബാറ്റിംഗ് ദുഷ്ക്കരമായിരുന്ന പിച്ചില്‍ ഇംഗ്ളണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യം 47.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ കണ്ടു. 190 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് അക്കൗണ്ട് തുറക്കും മുന്‍പ് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടു പന്ത് മാത്രം നേരിട്ട അങ്ക്ക്രിഷ് രഘുവന്‍ശി പൂജ്യനായി പുറത്ത്. തട്ടിയും മുട്ടിയും നിന്ന് സ്കോറിംഗ് വളരെ സാവധാനത്തിലാക്കി പിന്നീട് വന്നവര്‍ കളി മുന്നോട്ടുകൊണ്ടുപോയി.
രണ്ടാം വിക്കറ്റില്‍ ഹര്‍നൂര്‍ സിംഗ്-ഷെയ്ഖ് റഷീദ് സഖ്യം 49 റണ്‍സ് നേടി. 18-ാം ഓവറില്‍ ഹര്‍നൂര്‍ സിങ്ങ് പുറത്ത്. 48 പന്തില്‍ 21 ആയിരുന്നു സംഭാവന. ഹര്‍നൂര്‍ പുറത്തായതിനു പിന്നാലെ ക്യാപ്റ്റന്‍ യാഷ് ധുല്‍ എത്തി. സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ഷെയ്ഖ് റഷീദും (50), യാഷ് ധുല്ലും (17) പുറത്തായി
ഇതോടെ ഇന്ത്യ തോല്‍വി മണത്തു. രാജ് ബവനിഷാന്ത് സിന്ധു സഖ്യത്തിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. ബൗളിംഗ്ില് 5 വിക്കറ്റ് എടുത്തു തിളങ്ങിയ ബവ 35 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സിന്ധു (54 പന്തില്‍ 50) പുറത്താകാതെ നിന്നു. 5 പന്തില്‍ 13 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ദിനേഷ് ബാന തുടര്‍ച്ചയായി രണ്ട് സിക്സറടിച്ച് ഇന്ത്യന്‍ വിജയത്തിന് സുപ്പര്‍ ഫിനീഷിംഗ് നടത്തി.
ഇംഗ്ലണ്ടിനായി ജോഷുവ ബെയ്ഡന്, ജെയിംസ് സെയില്‍സ്, തോമസ് ആസ്പിന്‍വാള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 44.5 ഓവറില്‍ 189 റണ്‍സിന് ഓള് ഔട്ടായി.95 റണ്‍സെടുത്ത ജെയിംസ് റ്യൂ മാത്രമാണ് തകര്‍ച്ചയില്‍ പിടിച്ചുനിന്നത് റെഹാന് അഹമ്മദ്(10), അലക്സ് ഹോര്‍ട്ടണ്‍(10) എന്നിവര്‍ക്കൊപ്പം ചെറിയ കൂട്ടുകെട്ടുകളുണ്ടാക്കിയ റ്യൂ ഒമ്പതാമനായി ക്രീസിലെത്തിയ ജെയിംസ് സെയില്സിനൊപ്പം 93 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ഇംഗ്ലണ്ടിനെ കരകയറ്റി. 116 പന്തില്‍ 95 റണ്‍സെടുത്ത റ്യൂ സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെ വീണു.
ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസര്‍ രാജ് ബാവയും നാലു വിക്കറ്റ് വീഴ്ത്തിയ ഇടം കൈയന്‍ പേസര്‍ രവി കുമാറും തിളങ്ങി. 31 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ രാജ് ബവ ഫൈനലില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ താരമായി
അഞ്ചാമത് കിരിടമാണ് ഇന്ത്യയുടേത്. 2000ല്‍ മുഹമ്മദ് കൈഫ്, 2008ല്‍ വിരാട് കോലി,. 2012ല്‍ ഉന്മുക്ത് ചന്ദ്, 2018ല്‍ പൃഥ്വി ഷാ എന്നിവര്‍ ഇന്ത്യയ്ക്കായി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ട്രോഫി നേടി . ഇപ്പോള്‍ യാസ് ദുളും. തുടര്‍ച്ചയായ 5-ാം ഫൈനലുമായിരുന്നു . ഇന്ത്യയുടേത്. കഴിഞ്ഞ തവണ ഫൈനലില്‍ ബംഗഌദേശനോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: