ബാലരാമപുരം: ബാലരാമപുരം ഐത്തിയൂരില്‍ മൂന്നംഗ സംഘം ബേക്കറി തകര്‍ത്തു.ഐത്തിയൂര്‍ സ്വദേശി അനിയുടെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി ബേക്കറിയില്‍ ആണ് ആക്രമണം ഉണ്ടായത്.
ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ ബൈക്കില്‍ വന്ന മൂന്നംഗസംഘം വടിവാളും പെട്രോള്‍ ബോംബും ഉപയോഗിച്ചാണ് കട ആക്രമിച്ചത്. ബേക്കറി അടിച്ച് തകര്‍ത്തശേഷം കടയുടെ വാതിലും ചില്ലു ഗ്ലാസുകളും തകര്‍ത്തു. സാധനങ്ങള്‍ വാരിയിട്ട് പെട്രോളൊഴിച്ച് കത്തിച്ച നിലയിലായിരുന്നു. ബേക്കറിയില്‍ തീ കത്തുന്നത് കണ്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുയും തുടര്‍ന്ന് ഫയര്‍ഫോഴ്സും,നാട്ടുകാരും ചേര്‍ന്നാണ് തീ കെടുത്തിയത്.
ബേക്കറി ഉടമക്ക് അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായി എന്നാണ് പ്രാഥമിക നിഗമനം. ബാലരാമപുരം പൊലീസ് കേസെടുത്തു പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും,ഫിംഗര്‍ പ്രിന്റും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെപ്പറ്റി കൂടുതലറിയാനായി സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: