അടിമാലി: വയോജനങ്ങള്‍ക്കായി പഞ്ചായത്ത് നല്കിയ കട്ടില് വിതരണത്തിനിടയില്‍ ഒടിഞ്ഞുവീണു.അടിമാലി പഞ്ചായത്താണ് 60 വയസിന് മുകളില്‍ പ്രായമുളള വയോജനങ്ങള്‍ക്കായി കട്ടില് നല്‍കിയത്.
ആകെ ചെലവി 20 ലക്ഷം രൂപയായിരുന്നു. ഒരു കട്ടിലിന് 2800 ആയിരുന്നു വില.കോട്ടയത്തെ ഫര്‍ണീച്ചര്‍ കടയിലാണ് കരാര്‍ ഏല്‍പ്പിച്ചത്. ആദ്യം ഘട്ടത്തില്‍ 161 എണ്ണം വിതരണം ചെയ്തു. വിതരണം നടന്നപ്പോള്‍ തന്നെ കട്ടില് ഒടിഞ്ഞു. ഇതോടെ വിതരണം നിര്‍ത്തി. കമ്മറ്റി കൂടി കരാര്‍ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചു. കട്ടില് നേരത്തെ ലഭിച്ച പലരും പരാതി പറഞ്ഞെങ്കിലും അധികൃതര്‍ മുഖവിലക്കെടുത്തില്ല.
രണ്ടാം ഘട്ട വിതരണ സമയത്താണ് അധികൃതരുടെ മുന്നില്‍ കട്ടില് ഒടിഞ്ഞുവീണത്. ഫര്‍ണീച്ചര്‍ സ്ഥാപനത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ബലമില്ലാത്ത തടികൊണ്ടാണ് കട്ടില് നിര്‍മ്മിച്ചിരിക്കുന്നതെന്നും, വിതരണം ചെയ്ത കട്ടില് തിരിച്ചെടുത്ത് പുതിയ നല്‍കണമെന്നും പ്രതിപക്ഷം അവശ്യപ്പെട്ടു. എല്‍ഡി എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.
കട്ടിലുകള്‍ തിരികെ എടുക്കാന്‍ കരാറുകാരനോട് അവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: