കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പുതിയ നിര്‍ണ്ണായക നീക്കം നടത്തിയ സംവിധായകന് ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
10 വര്‍ഷം മുമ്പ് സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം.
അതിനിടെ നടിയെ ആക്രമിച്ച കേസിലെ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തയില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി രംഗത്ത് എതതി. ദൃശ്യം ചോര്‍ന്നുവെന്ന വാര്‍ത്തകളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും നടി കത്തയച്ചു.
നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ വിചാരണ കോടതിയില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. ഇതുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളണമെന്നും കത്തില്‍ നടി ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: