ഇടുക്കി: വീട്ടില്‍ പ്രസവിച്ച ഇതരസംസ്ഥാന തൊഴിലാളി യുവതിയെയും കുഞ്ഞിനെയും സുരക്ഷിതരായി ആശുപത്രിയിലെത്തിച്ച് കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. െള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നെടുങ്കണ്ടം ചെമ്പകകുഴിയിലെ വാടകവീട്ടില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ ഷിബ്പൂര്‍ സ്വദേശി സമീറിന്റെ ഭാര്യ മര്‍ഫ(20) യ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു.
കണ്ട്രോള് റൂമില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സ് പൈലറ്റ് മോണ്സന് പി. സണ്ണി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ഷിന്റു റോസ് വര്‍ഗീസ് എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു. എന്നാല്‍ ആംബുലന്‍സ് എത്തുന്നതിന് മുമ്പ് തന്നെ മര്‍ഫ കുഞ്ഞിന് ജന്മം നല്കി. സ്ഥലത്തെത്തിയ ഉടനെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ഷിന്റു പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്കി ആംബുലന്‍സിലേക്ക് മാറ്റി.
ഇരുവരെയും ഡ്രൈവര്‍ മോണ്സന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: