തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവിലായിരുന്നപ്പോള്‍ തന്റെ പേരില്‍ പുറത്തുവന്ന ശബ്ദരേഖ തിരക്കഥയായിരുന്നുവെന്ന് പ്രതിയായ സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്ക് ബന്ധമില്ല, സര്‍ക്കാരിന് പങ്കില്ലെന്നുള്ള തന്റെ ശബ്ദരേഖ ശിവശങ്കര്‍ പറഞ്ഞിട്ട് ചെയ്തതാണ്. 24 ന്യൂസ് എക്സ്ക്ലൂസിവായി പുറത്തുവിട്ട ശബ്ദരേഖയാണ് തിരക്കഥയാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്. ശബരിമലക്കെതിരെ വ്യാജ ചെമ്പോല തിട്ടൂരം പുറത്തുവിട്ട 24 ന്യൂസിലെ സഹിന് ആന്റിണിയായിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 24 ന്യൂസിനുള്ള ഓഡിയോ ക്ലിപ്പ് എം ശിവശങ്കര്‍ പറഞ്ഞിട്ടാണ് ചെയ്തത്. ഇത് സന്ദീപാണ് ചാനലിന് കൈമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തി. തന്നോട് ഒളിവില്‍ പോകാന്‍ പറഞ്ഞത് ശിവശങ്കരനായിരുന്നു. സ്വര്‍ണ്ണം പിടികൂടിയ നയതന്ത്രബാഗേജില് സ്വര്‍ണ്ണമായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സ്വപ്ന പറഞ്ഞു.
അദ്ദേഹവുമായി അടുപ്പത്തിലായിരുന്ന കാലത്ത് ശിവശങ്കരന് പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച് അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം. കോണ്‍സുലേറ്റില്‍ നിന്ന് എന്നോട് മാറാന്‍ പറഞ്ഞതും സ്പേസ് പാര്‍ക്കില്‍ ജോലി ശരിയാക്കിയതും അദ്ദേഹമാണെന്നും സ്വപ്ന പറഞ്ഞു.
അദ്ദേഹത്തെ പോലെ മുതിര്‍ന്നൊരു ഐഎഎസ് ഉദ്യോഗസ്ഥന് ഐഫോണ്‍ കൊടുത്ത് ചതിക്കാന്‍ മാത്രം സ്വപ്ന സുരേഷ് എന്ന താന്‍ വളര്‍ന്നിട്ടില്ല. എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനമാത്തെയും ചോദ്യംചെയ്യുന്ന തരത്തിലുള്ള എന്തേങ്കിലും ആത്മകഥയിലുണ്ടെങ്കില്‍ അത് ശരിയായില്ല. ആരെയും ദ്രോഹിക്കാനും ചെളിവാരിയെറിയാനും താന്‍ താത്പര്യപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.
ഐഫോണ്‍ മാത്രമല്ല, ശിവശങ്കരന് ഒരുപാട് സമ്മാനം താന്‍ നല്‍കിയിട്ടുണ്ട്. പേഴ്സണല്‍ കംപാനിയന് എന്ന നിലയിലായിരുന്നു അദ്ദേഹം തന്റെ ജീവിത്തില്‍. കിട്ടിയ സമ്മാനങ്ങളില്‍ ഐ ഫോണിന്റെ കാര്യം മാത്രം പറഞ്ഞത് ശരിയായില്ല. പൊതുജനത്തെ വിശ്വസിപ്പിക്കാന്‍ എന്തെങ്കിലും പറയാനാണെങ്കില്‍ താനും പുസ്തകം എഴുതാമെന്നും സ്വപ്ന പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭര്‍ത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോള്‍. എന്റെ ഭര്‍ത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ലന്നും സ്വപ്ന പറഞ്ഞു.
വി.ആര്.എസ് എടുത്ത് യുഎയില്‍ ഒരുമിച്ച് താമസിക്കാമെന്ന് അദേഹം പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തിലേറെയാണ് അദേഹം തന്റെ ജീവിതത്തിന്റെ ഭാഗമാണ്. യൂണിടാക്കില്‍ നടന്ന എല്ലാ ക്രമക്കേടുകളും ശിവശങ്കറിന് അറിയാമായിരുന്നു. തന്നെ നശിപ്പിച്ചതില്‍ അദേഹത്തിന് മുഖ്യപങ്കുണ്ട്. രണ്ടുമാസത്തിലൊരിക്കല്‍ അദേഹവും ഒരുമിച്ചുള്ള യാത്രപതിവായിരുന്നു. ബെംഗളൂരുവില്‍ പതിവായി പോയി. താന്‍ ബുക്ക് എഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരും. ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്തു.
യൂണിടാക്കിന്റെ നിര്‍ദേശം അനുസരിച്ചാണ് മൊബൈല്‍ഫോണ്‍ നല്‍കിയത്. കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ചത് ശിവശങ്കറിന്റെ നിര്‍ദേശം അനുസരിച്ചാണ്. ശിവശങ്കര്‍ ഇനി ഒരു പെണ്‍കുട്ടിയോടും ഇങ്ങനെ ചെയ്യരുതെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരില്‍ എം ശിവശങ്കര്‍ ബുക്ക് എഴുതിയതോടെയാണ് സ്വപ്ന സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: