ലണ്ടൻ: ബ്രിട്ടണ്‍ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന സിഖ് സംഘടനകളെ പലസ്തീന്‍ തീവ്രവാദസംഘടനയായ ഹമാസിനോടുപമിച്ച് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍. പ്രീതിയുടെ ഈ അഭിപ്രായം നൂറു ശതമാനം ശരിയാണെന്ന് ബ്രിട്ടീഷ് സിഖ് അസോസിയേഷന്‍ (ബിഎസ്എ) നേതാവ് ലോര്‍ഡ് റാമി രംഗര്‍ പറഞ്ഞു.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പൊതുനയരൂപീകരണത്തില്‍ പങ്കുവഹിക്കുന്ന ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പ്രീതി പട്ടേലും ലോര്‍ റാമി രംഗറും അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. ഈ സമ്മേളനത്തിൽ ഓണലൈനില്‍ സംബന്ധിച്ച പ്രീതി പട്ടേൽ വിദേശത്തെ സിഖ്-ഖാലിസ്താൻ സംവിധാനങ്ങളെ ദായേഷിനോടും (ഐഎസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉള്‍പ്പെടുന്ന ഭീകര സുന്നി ഇസ്ലാമിക സംഘടന) ഹമാസിനോടുമാണ് ഉപമിച്ചത്. സിഖ് വിഘടന തീവ്രവാദ സംഘനടകള്‍ ബ്രിട്ടനിലും അമേരിക്കയിലും വലിയ സുരക്ഷാ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് പ്രീതി പട്ടേല്‍ പറഞ്ഞു. ഇവരുടെ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പ്രീതി പട്ടേലിന്റെ പ്രസംഗം കേള്‍ക്കാം:
ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മള്‍ വാദിക്കുമ്പോഴും അത് നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഉള്ളതാകണം. സിഖ് വിഘടനവാദ സംഘടനകള്‍ ഈയടുത്ത വര്‍ഷങ്ങളില്‍ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും പ്രീതി പട്ടേല്‍ ആരോപിച്ചു.
പ്രീതി പട്ടേലിന്റെ അഭിപ്രായപ്രകടനങ്ങളെ സിഖ് സംഘടനാ നേതാവ് ലോർഡ് രാമി രാംഗർ യോഗത്തില്‍ പിന്തുണച്ചു. ബ്രിട്ടണടക്കമുള്ള വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യാ-വിരുദ്ധ സംഘടനകൾ ആഗോള ഭീകരതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തിൽ സിഖ് ഗുരുക്കന്മാരുടെ പ്രസക്തി ബോദ്ധ്യപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും സിഖ് നേതാവ് ലോർഡ് രാമി രാംഗറാണ് പറഞ്ഞു.
ഇത്തരം സംഘടനകളെ ആഗോളതലത്തിൽ നിരോധിക്ക ണമെന്നും ബ്രിട്ടനെ ഒരിക്കലും ഭീകരതയുടെ പ്രഭവ കേന്ദ്രമാക്കാൻ അനുവദിക്കരുതെന്നും രാംഗർ പറഞ്ഞു.
1984ലെ പ്രശ്‌നവുമായി ഇന്നത്തെ ബി.ജെ.പി ഭരണകൂടത്തിന് യാതൊരു ബന്ധവുമില്ല. അന്നത്തെ പ്രധാനമന്ത്രിയല്ല ഇന്നത്തേത്. സിഖ് ഗുരുപരമ്പരയുടെ പ്രാധാന്യത്തെ ഇത്രകണ്ട് ലോക ആദ്ധ്യാത്മിക സാമൂഹിക വേദികളിൽ എത്തിച്ച മറ്റൊരു പ്രധാനമന്ത്രിയില്ലെന്നും രാംഗർ പറഞ്ഞു. കർതാർപൂർ തീർത്ഥാടനം പോലും സാദ്ധ്യമാക്കാൻ നരേന്ദ്രമോദി നടത്തിയ പരിശ്രമം മറ്റാരും നടത്തിയിട്ടില്ലെന്നും രാംഗർ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: