കോട്ടയം: പുഞ്ചപ്പാടം പച്ചപ്പ് നിറയുമ്പോള്‍ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍. കാലാവസ്ഥ ഉള്‍പ്പെടെ അനുകൂലമായാല്‍ ഇക്കുറി മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയാണ് കര്‍ഷകര്‍ക്കുള്ളത്. നെല്ലുല്പാദന വര്‍ധനവ് ലക്ഷ്യമിട്ടുളള നിരവധി പദ്ധതികളാണ് ജില്ലയില്‍ ഊര്‍ജ്ജിതമായി നടപ്പാക്കിയത്.
കോട്ടയം, പാമ്പാടി, മാടപ്പള്ളി, ഉഴവൂര്‍, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം ബ്ലോക്കുകളിലായി 12374.512 ഹെക്ടറിലാണ് നെല്‍കൃഷി പുരോഗമിക്കുന്നത്. മീനച്ചിലാര്‍ – മീനന്തറയാര്‍ – കൊടൂരാര്‍ പുനര്സംയോജയന പദ്ധതിടെയും ത്രിതല പഞ്ചായത്തു സംവിധാനങ്ങളുടെയും സഹകരണത്തോടെയാണ് പുഞ്ചകൃഷി.
നിലം ഒരുക്കല്‍, ഞാറ് നടീല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ് തൊഴിലാളികളുമുണ്ട്. അത്യുത്പ്പാദനശേഷിയുള്ള വിത്തിനമായ ഉമയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൂടാതെ കുറഞ്ഞ അളവില്‍ ജ്യോതിയും കൃഷി ചെയ്യുന്നു. നെല്‍ച്ചെടികള്‍ 45 മുതല്‍ 60 ദിവസം വരെയായി. മാര്‍ച്ച് ആദ്യവാരം മുതല്‍ കൊയ്ത്ത് ആരംഭിക്കാനാകും. കൃഷിക്ക് ആവശ്യമായ കൂലി ചെലവുകള്‍ ലഭ്യമാക്കുന്നത് ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ്. നിലവില്‍ നെല്‍കൃഷി വികസനപദ്ധതി, സുസ്ഥിര നെല്‍കൃഷി വികസനം തുടങ്ങിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് കൃഷി നടപ്പാക്കിവരുന്നത്.
ഹെക്ടറിന് 5500 രൂപ വരെയാണ് സബ്സിഡി ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇത് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കും. രജിസ്ട്രേഷന് മുതലായ ചെലവുകള്‍ക്കായി ഓപ്പറേഷണല്‍ സപ്പോര്‍ട്ട് എന്ന പദ്ധതി വഴി ഹെക്ടറിന് 360 രൂപ മുതല്‍ പരമാവധി 50000 രൂപ വരെ പാടശേഖര സമിതികള്‍ക്കും നല്‍കുന്നുണ്ട്. കുറഞ്ഞ 5 ഹെക്ടറെങ്കിലുമുള്ള പാടശേഖരങ്ങള്‍ക്കാണ് ഈ തുക ലഭിക്കുക. കൃഷിയിടങ്ങളിലെ മണ്ണിന്റെ അമ്ലത്തം കുറക്കുന്നതിനായി കക്ക, ഡോളമൈറ്റ് എന്നിവയും നല്കുന്നു.
കൃഷിക്കും മറ്റു ജലസേചനതിനുമായി സൗജന്യ വൈദ്യുതിയും ഉത്പാദന ബോണസായി ഹെക്ടറിന് 1000 രൂപയും പരമ്പരാഗത നെല്‍കൃഷി ഇനങ്ങള്‍ക്ക് ഹെക്ടറിന് 10000 രൂപയും കര്‍ഷകര്‍ക്കുള്ള പ്രോത്സാഹനങ്ങളാണ്. നെല്‍വയല്‍ ഉടമകള്‍ക്കുള്ള റോയല്‍റ്റി സ്കീമില്‍ പ്രതിവര്‍ഷം 2000 രൂപ വീതമാണ് ഉടമകള്‍ക്ക് നല്‍കുന്നത് കഴിഞ്ഞ വര്‍ഷം 65 ലക്ഷം രൂപയാണ് റോയല്‍റ്റിയായി കര്‍ഷകര്‍ക്ക് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: