ലഖ്നോ: എ ഐഎം ഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ഹിന്ദു വിരുദ്ധ പ്രസ്താവനയില്‍ പ്രകോപിതരായാണ് കാറിന് വെടിവെച്ചതെന്ന് അറസ്റ്റിലായ യുവാക്കള്‍. ഒവൈസിയുടെ കാറിന്റെ ഡോറില്‍ വെടിയുണ്ട തുളച്ചുകയറിയ പാടുണ്ട്.
റിപ്പബ്ലിക് ടിവി പിന്നീട് ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. യുപി പൊലീസാണ് രണ്ട് യുവാക്കളെ പിടികൂടിയത്. ഇവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
യുവാക്കളില്‍ നിന്നും അനധികൃതമായി കൈവശം വെച്ച 9എംഎം പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്. തിരിച്ചറിയാതിരിക്കാന്‍ യുവാക്കള്‍ തലയില്‍ തൊപ്പി ധരിച്ചിരുന്നു. ചാജര്സി ടോള്‍ പ്ലാസയ്ക്കരികില്‍ വെച്ചാണ് നിറയൊഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: