ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്വര്‍സിങ്. ചൈനയെയും പാകിസ്താനെയും ഒരുമിച്ച് കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരിന്റെ നയതന്ത്രത്തിലെ പിഴവാണെന്നായിരുന്നു രാഹുല്‍ ഗാന്ധി യുടെ പരാമര്‍ശം.
1960 മുതല്‍ ചൈനയും പാക്കിസ്ഥാനും അടുത്ത സഖ്യകക്ഷികളാണ്. കശ്മീര്‍ വിഷയം രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്റെ കാലത്ത് തന്നെ യുഎന്നില്‍ എത്തിയതാണെന്നും അക്കാലത്താണ് ഇത് ആരംഭിച്ചതെന്നും നട്വര്‍സിങ് രാഹുലിനെ ഓര്‍മിപ്പിച്ചു. ഇപ്പോള്‍, ഇന്ത്യ ഒറ്റപ്പെട്ടിട്ടില്ല, നമുക്ക് നമ്മുടെ അയല്‍ക്കാരുമായി നല്ല ബന്ധമാണുള്ളത്. വിദേശനയം പരാജയമല്ല. തന്റെ ജീവിതകാലം മുഴുവന്‍ വിദേശനയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത ഒരു വിദേശകാര്യമന്ത്രി നമുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: