ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഗല്‍വാനില്‍ ചൈന കളിച്ച രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ ഉദ്യോഗസ്ഥരും ദൂരദര്‍ശനും ബെയ്ജിങ്ങില്‍ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്സ് ബഹിഷ്കരിക്കും.
ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു ഉദ്യോഗസ്ഥന് പോലും ബെയ്ജിങ്ങ് ശൈത്യകാല ഒളിമ്പിക്സില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഫിബ്രവരി നാല് മുതല്‍ 20 വരെയാണ് ബെയ്ജിംഗിലെ ശീതകാല ഒളിമ്പിക്സ്. ഒളിമ്പിക്സിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചൈന ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.
ഇന്ത്യയോടൊപ്പം യുഎസും ബ്രിട്ടനും ആസ്ത്രേല്യയും ബെയ്ജിംഗ് ഒളിമ്പിക്സ് നയതന്ത്രതലത്തില്‍ ബഹിഷ്കരിക്കും. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ കാരണമാണ് യുഎസും ബ്രിട്ടനും ആസ്ത്രേല്യയും ഒളിമ്പിക്സ് ബഹിഷ്കരിക്കുന്നത്.
അതേ സമയം ഇന്ത്യ കായിക പ്രതിനിധി സംഘത്തെ അയയ്ക്കും. ഇന്ത്യയില്‍ നിന്നും സ്കീയിംഗില്‍ ആരിഫ് ഖാന് മാത്രമാണ് ബെയ്ജിങ് ശീതകാല ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: