ന്യൂദല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ് 167.87 കോടി പിന്നിട്ടു. ഇന്നു രാവിലെ ഏഴുവരെയുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം 1,67,87,93,137 ആയി. 1,83,14,397 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,10,693 ഡോസുളാണ് നല്‍കിയത്.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന് ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,96,612
രണ്ടാം ഡോസ് 98,86,305
കരുതല്‍ ഡോസ് 35,09,973
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,98,615
രണ്ടാം ഡോസ് 1,72,79,961
കരുതല്‍ ഡോസ് 42,84,468
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 4,77,79,454
രണ്ടാം ഡോസ് 21,63,015
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 54,28,10,477
രണ്ടാം ഡോസ് 41,05,04,684
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,06,20,676
രണ്ടാം ഡോസ് 17,27,32,572
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,51,18,558
രണ്ടാം ഡോസ് 10,76,27,091
കരുതല്‍ ഡോസ് 56,80,676
കരുതല്‍ ഡോസ് 1,34,75,117
ആകെ 1,67,87,93,137
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,59,107 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,97,70,414 ആയി. ദേശീയ രോഗമുക്തി നിരക്ക് 95.14% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,72,433 പേര്‍ക്കാണ്. നിലവില്‍ 15,33,921പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 3.67 ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,69,449 പരിശോധനകള്‍ നടത്തി. ആകെ 73.41 കോടിയിലേറെ (73,41,92,614) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 12.98 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 10.99 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: