മെല്‍ബണ്‍ : ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ ചൈനയുടെ വാദങ്ങളെ തള്ളി ഓസ്ട്രേലിയന്‍ പത്രം. 2020 ജൂണില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ 42 ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടതെന്നാണ് ദ ക്ലാക്സണ്‍ എന്ന പത്രത്തില്‍ ഗല്‍വാന്‍ ഡീ കോഡഡ് എന്ന ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഗല്‍വാന്‍ സംഘര്‍ഷത്തില്‍ നാല് സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ചൈന വാദിച്ചിരുന്നത്. ഇതെല്ലാം തള്ളുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ചൈനീസ് സാമൂഹ്യമാധ്യമമായ ‘വെയ്ബോ’ അടക്കമുള്ളവയുടെ ഉപയോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയന്‍ മാധ്യമം ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ജൂണ്‍ 15, 16 ദിവസങ്ങളിലെ സംഘര്‍ഷത്തിന്റെ പ്രാരംഭഘട്ടത്തില്‍, ഗാല്‍വാന്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 38 സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ബാക്കി നാലുപേര്‍ സംഘര്‍ഷത്തിലും കൊല്ലപ്പെടുകയായിരുന്നു.
രാത്രിയില്‍ പൂജ്യം ഡിഗ്രി താപനിലയിലുള്ള സമയത്താണ് സൈനികര്‍ നദി കുറുകെ കടന്നതെന്നാണ് വിവരം. രാത്രിയില്‍ പൂജ്യം ഡിഗ്രി താപനിലയിലുള്ള സമയത്താണ് സൈനികര്‍ നദി കുറുകെ കടന്നത്. അന്നത്തെ റിപ്പോര്‍ട്ടനുസരിച്ച് ഒരു ജൂനിയര്‍ സര്‍ജന്റും നദിയില്‍ മുങ്ങിമരിച്ചവരില്‍ ഉള്‍പ്പെടും.
സംഭവത്തിന് ശേഷം സൈനികരുടെ മൃതദേഹങ്ങള്‍ ആദ്യം ഷിക്വാന്‍ഹെ രക്തസാക്ഷി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ അവരവരുടെ നാട്ടിലെത്തിച്ച് മരണാനന്തര ചടങ്ങുകള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സിന്‍ജിങ് സൈനിക ദളം രക്തസാക്ഷികളെ അനുസ്മരിക്കാന്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നെന്ന് ഓസ്ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഗല്‍വാന്‍ സംഘര്‍ഷത്തില്‍ 20 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യ നേരത്തെ വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് വന്ന റിപ്പോര്‍ട്ടുകളില്‍ 35ല്‍ അധികം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണും ഇന്ത്യ വ്യക്തമാക്കിയിരുന്നു. 1962നുശേഷമുണ്ടായ ഏറ്റവും വലിയ മരണനിരക്കാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: