കൊച്ചി : നടിയെ ആക്രിച്ച കേസില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരത്തേയ്ക്ക് അയയ്ക്കാന്‍ തീരുമാനമായിരിക്കുന്നത്. ആലുവ മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. ഇതിനായി കഴിഞ്ഞ ദിവസം ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതിക്ക് കൈമാറിയിരുന്നു.
തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാണ് നിലവില്‍ ഫോണുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. അതേസമയം മജിസ്ട്രേറ്റ് കോടതിയില്‍ ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ പരിശോധിക്കണമെന്ന അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും മജിസ്ട്രേറ്റ് കോടതി അത് തള്ളി.
ഈ ഘട്ടത്തില്‍ കോടതിയില്‍വച്ച് ഫോണുകള്‍ തുറക്കുകയോ അണ്‍ലോക്ക് പാറ്റേണുകള്‍ പരിശോധിക്കേണ്ടതോ ഇല്ലെന്ന നിലപാടിലാണ് കോടതി. പ്രതികളുടെയോ അഭിഭാഷകന്റെയോ സാന്നിധ്യത്തില്‍ ഫോണുകള്‍ കോടതിയില്‍വച്ച് തുറന്ന് പരിശോധിക്കണമെന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതാണ് തള്ളിയത്.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വധ ഗൂഡാലോചന നടത്തിയതുമായി ബന്ധപ്പെടുത്തി സുപ്രധാന വിവരങ്ങള്‍ ഈ ഫോണുകളില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഫോണുകളില്‍ നടത്തിയിട്ടുള്ള ചാറ്റുകള്‍, കോള്‍ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും. ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കി സാധാരണ ആറ് ദിവസത്തിന് ശേഷമായിരിക്കും ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: