തിരുവനന്തപുരം : ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഔദ്യോഗിക ജീവതത്തില്‍ അലസനാണ്. കേസുകളില്‍ വിധിപറയാത്ത ന്യായാധിപനാണെന്നും വീണ്ടും വിമര്‍ശനവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഫേസ്ബുക്കിലൂടെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ടാണ് കെ.ടി. ജലീലിന്റെ ഈ പരാമര്‍ശം.
ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജലീലിന് ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധിയെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു. ലോകായുക്ത നിയമ ഓര്‍ഡിനന്‍സിന് പിന്നാലെ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ പരോക്ഷ വിമര്‍ശനങ്ങളുമായി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ആവര്‍ത്തിക്കുകയാണ്.
ദീര്‍ഘകാലമായി വിധിപറയാതെ നീട്ടിവച്ചു കൊണ്ടിരിന്ന കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാതെ ഒരു കേസും ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യില്ല. അദ്ദേഹം കേരള ഹൈക്കാടതി ജഡ്ജിയായിരിക്കെ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജവഹര്‍ ലാല്‍ ഗുപ്ത താക്കീത് ചെയ്തിരുന്നു. ദല്‍ഹി ഹൈക്കോടതിയില്‍ ന്യായാധിപനായ സമയത്തും വിധിപ്രസ്താവിക്കാത്ത ന്യായാധിപന്‍ എന്ന വിചിത്ര വിശേഷണം അദ്ദേഹം നേടിയിരുന്നുവെന്ന് സുധാംഷു രഞ്ജനെഴുതിയ പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് ജലിലീന്റെ കുറിപ്പില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: