ന്യൂദല്‍ഹി: കേന്ദ്രബജറ്റില്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അഫ്ഗാനിസ്ഥാന് വേണ്ടി നീക്കിവെച്ചത് 200 കോടി രൂപ. അഫ്ഗാന്‍ ജനതയോടുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ നേര്‍സാക്ഷ്യമായി മാറിയിരിക്കുകയാണ് ഈ സാമ്പത്തിക സഹായം.
അഫ്ഗാനിസ്ഥാനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ജീവകാരണ്യ സഹായം നല്‍കുന്നതിന്റെ ഭാഗമായി ഇന്ത്യ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക ചെലവഴിക്കുക. ഇറാന്‍ സര്‍ക്കാരിന്റെ ചാബഹാര്‍ തുറമുഖത്തിന് 100 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
താലിബാന്‍ സര്‍ക്കാര്‍ അധികാരം പിടിച്ച ശേഷവും ഇന്ത്യ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിട്ടില്ല. അഞ്ച് ലക്ഷം കോവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഒപ്പം 300 കിലോഗ്രാം വരുന്ന ജീവന്‍രക്ഷാ മരുന്നുകളും നല്‍കിവരുന്നുണ്ട്. പാകിസ്ഥാന്‍ വഴി ട്രക്കുകളില്‍ ഗോതമ്പും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: