ഒട്ടാവോ: കാനഡയില്‍ വാക്സിന് വിരുദ്ധകലാപത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ചുള്ള ട്രക്ക് സമരം തുടരുന്നു. സമരത്തിന്റെ മൂന്നാം ദിവസമായിട്ടും ജസ്റ്റിന് ട്രൂഡോയും കുടുംബവും സമരക്കാരെ പേടിച്ച് ഒളിച്ചു കഴിയുകയാണ്.
കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനോടുള്ള അമര്‍ഷമായാണ് ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങി കഴിഞ്ഞ മൂന്ന് ദിവസമായി ഗതാഗതം സ്തംഭിപ്പിച്ച് സമരം ചെയ്യുന്നത്. ജസ്റ്റിന് ട്രൂഡോ അധികാരം ഒഴിയണം എന്ന് തുടങ്ങിയുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കുന്നത്. ഇതോടെ ഇന്ത്യയിലെ സമൂഹമാധ്യമങ്ങളില്‍ ജസ്റ്റിന് ട്രൂഡോയ്ക്കെതിരായ കമന്റുകള്‍ നിറയുകയാണ്.
ഇന്ത്യയിലെ കര്‍ഷകസമരത്തെ ജസ്റ്റിന് ട്രൂഡോ പരസ്യമായി പിന്തുണച്ചിരുന്നു. ഇതിന്റെ പേരില്‍ പ്രധാനമന്ത്രി മോദിയുള്‍പ്പെടെ ജസ്റ്റിന് ട്രൂഡോയെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ കാനഡയില്‍ സമരക്കാരുടെ പ്രതിഷേധം കനത്തതോടെ രഹസ്യകേന്ദ്രത്തില്‍ ജസ്റ്റിന് ട്രൂഡോയ്ക്ക് ഓടിയൊളിക്കേണ്ടി വന്നത് കര്‍മ്മഫലം എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: