സെന്റ് ജോണ്‍സ്: ഇന്ത്യക്കെതിരായ ടി 20 പരമ്പയ്ക്കുള്ള വിന്‍ഡീസ് ടീം പ്രഖ്യാപിച്ചു. പതിനാറ് അംഗ ടീമിനെ കീരോണ്‍ പൊള്ളാര്‍ഡ് നയിക്കും. പരിക്കേറ്റ് ഷിമ്രോണ്‍ ഹെറ്റ്മെയറെ ഒഴിവാക്കി. അതേസമയം ഓള് റൗണ്ടര്‍ ഒടിയന് സ്മിത്തിനെ ടീമിലുള്‍പ്പെടുത്തി.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. എല്ലാ മത്സരങ്ങളും കൊല്‍ക്കത്തയിലാണ് അരങ്ങേറുന്നത്. ആദ്യ മത്സരം ഈ മാസം 16നും രണ്ടാം മത്സരം 18നും അവസാന മത്സരം 20 നും നടക്കും. ടി ട്വന്റി പരമ്പരയ്ക്ക് മുമ്പ് വിന്‍ഡീസ് ഇന്ത്യയുമായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കും. അഹമ്മദാബാദില്‍ 6, 9, 11 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍ . ഏകദിന പരമ്പരയ്്ക്കുള്ള വിന്‍ഡീസ് ടീമിനെ നേരത്തെ പ്രഖ്യാപിച്ചു. പൊള്ളാര്‍ഡ് തന്നെയാണ് ക്യാപ്റ്റന്‍.
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയില്‍ 3-2 ന്റെ വിജയം സ്വന്തമാക്കിയാണ് വിന്‍ഡീസ് ഇന്ത്യയിലേക്ക് വരുന്നത്. വിന്‍ഡീസ് ടി 20 ടീം: കീരോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), നിക്കോളസ് പൂരന് (വൈസ്-ക്യാപ്റ്റന്‍), ഫാബിയന്‍ അലന്, ഡാരന്‍ ബ്രാവോ, റോസ്റ്റണ്‍ ചെയ്സ്, ഷെല്‍ഡണ്‍ കോട്രല്‍, ഡൊമിനിക് ഡ്രേക്ക്സ്, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, അകീല്‍ ഹുസൈന്, ബ്രാന്‍ഡന്‍ കിങ്, റോവ്മന്‍ പവല്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഒടിയന് സ്മിത്ത്, കെയ്ല്‍ മേയേഴ്സ്, ഹൈഡന് വാല്‍ഷ് ജൂനിയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: