ചെറുവത്തൂര്‍: തീവണ്ടികളുടെ വേഗത നൂറില്‍ നിന്ന് 130 കിലോ മീറ്ററിലേക്ക് മാറ്റുന്നതിന് റെയില്‍ പാളങ്ങള്‍ മാറ്റിത്തുടങ്ങി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിലവിലുള്ള പാതയിലെ പഴയ റെയില്‍ പാളങ്ങളാണ് മാറ്റുന്നത്.
1998 ല്‍ മാറ്റിയ 52.6 കെജി പാളമാണ് 60 കെജിയാക്കുന്നത്. പയ്യന്നൂര്‍ കവ്വായി പാലം മുതല്‍ ചന്തേര വരെയുള്ളവ പത്തുദിവസത്തിനകം മാറ്റിയിടും. രാവിലെ തീവണ്ടികളുടെ തിരക്കൊഴിഞ്ഞാല്‍ ബ്ലോക്ക് ഉറപ്പ് വരുത്തിയാണ് പുതിയ പാളങ്ങള്‍ മാറ്റിയിടുന്നത്. ഇടവേളകളില്‍ കൂടുതല്‍ തൊഴിലാളികളെയും യന്ത്രങ്ങളും ഉപയോഗിച്ചാണ് പ്രവൃത്തി.
ചെറുവത്തൂര്‍ മുതല്‍ നീലേശ്വരം പള്ളിക്കര വരെയുള്ള തെക്കന്‍ ഭാഗങ്ങളിലും വളപട്ടണത്തിനും പഴയങ്ങാടിക്കുമിടയിലെ 20 കിലോമീറ്ററിലും പാളം മാറ്റിയിടല്‍ പൂര്‍ത്തിയായാല്‍ 130 കിലോ മീറ്റര്‍ വേഗതയില്‍ തീവണ്ടികള്‍ക്ക് ഓടാന്‍ കഴിയും. ബാക്കിയുള്ള ഭാഗങ്ങളില്‍ ഭിലായ് പ്ലാന്റില്‍ നിന്ന് പാളങ്ങള്‍ എത്തിയാല്‍ മാറ്റിയിടും. നിലവില്‍ തുരന്തോ എക്സ്പ്രസ് മാത്രമാണ് നൂറ് കിലോമീറ്റര്‍ വേഗതയില്‍ കടന്നുപോകുന്നത്. തൃക്കരിപ്പൂര്‍ ബീരിച്ചേരി വെള്ളാപ്പ് റെയില്‍വേ ഗേറ്റുകള്‍ക്കിടയില്‍ പാളം മാറ്റിയിടല്‍ പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: